---
title: " പി. ബാലനെ അനുസ്മരിച്ചു"
english_title: "P. The boy recalled perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19668/p-the-boy-recalled-perambra"
published_at: "2022-01-07T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d826fef353b_0000 ATTACH  copy copy.JPG"
keywords: []
---

#  പി. ബാലനെ അനുസ്മരിച്ചു

> **Lead Summary:**  **പേരാമ്പ്ര:** ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാവായിരുന്ന പി. ബാലനെ അനുസ്മരിച്ചു.

## Article Content

 **പേരാമ്പ്ര:** ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ സ്ഥാപക നേതാവായിരുന്ന പി. ബാലനെ അനുസ്മരിച്ചു.

ഇന്ന് ചേര്‍ന്ന യൂണിറ്റ് കമ്മറ്റി യോഗത്തിലാണ് അനുസ്മരിച്ചത്. സംസ്ഥാന കമ്മറ്റി അംഗം വി. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ. സജീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് മനോജ് കോടേരി, താലൂക്ക് ജോ. സെക്രട്ടറി ടി.എന്‍. ഇല്യാസ്, യൂണിറ്റ് സെക്രട്ടറി വി.പി. സനീഷ്, സെബാസ്റ്റെന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19668/p-the-boy-recalled-perambra)