---
title: "ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു"
english_title: "UDF candidate Shafi filed his nomination papers in Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196751/udf-candidate-shafi-filed-his-nomination-papers-in-parambil"
published_at: "2024-04-04T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660e8adf5ab18_1_ashafi.jpg"
keywords: []
---

# ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര**: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കെ.കെ രമ, അച്ചു ഉമ്മന്‍ എന്നിവര്‍ ഒപ്പം പ്രകടനത്തില്‍ പങ്കെടുത്തു.

## Article Content

** പേരാമ്പ്ര**: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കെ.കെ രമ, അച്ചു ഉമ്മന്‍ എന്നിവര്‍ ഒപ്പം പ്രകടനത്തില്‍ പങ്കെടുത്തു.

വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്. ഷഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മന്‍.

ജനങ്ങള്‍ക്കൊപ്പമാണ് ഷാഫി, കേരളത്തില്‍ വര്‍ഗീയ ചിന്തകള്‍ തുടച്ചുമാറ്റും, ഷാഫി പറമ്പിലിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മന്‍ പറഞ്ഞു.

സ്ത്രീകളുടെ കൈകളില്‍ ഷാഫി പറമ്പിലിന്റെ കട്ട് ഔട്ടുകളാണ് ഉള്ളത്. ആവേശത്തെ നിയന്ത്രിക്കാന്‍ പോലും കഴിയുന്നില്ലെന്ന് കെ.കെ രമ വ്യക്തമാക്കി.

ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വലിയ വിജയം വടകരയില്‍ ഉണ്ടാകുമെന്ന് കെ.കെ രമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196751/udf-candidate-shafi-filed-his-nomination-papers-in-parambil)