---
title: "ജ്യോമട്രിക്കല്‍ പ്രതിഭ അര്‍ജുന്‍ കൃഷ്ണക്ക് ആദരവേകി മാട്ടനോട് സ്‌കൂള്‍ "
english_title: "School pays homage to geometric genius Arjun Krishna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19690/school-pays-homage-to-geometric-genius-arjun-krishna"
published_at: "2022-01-07T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d84c5a041c3_WATER MARK.JPG"
keywords: []
---

# ജ്യോമട്രിക്കല്‍ പ്രതിഭ അര്‍ജുന്‍ കൃഷ്ണക്ക് ആദരവേകി മാട്ടനോട് സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര: **ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണ യെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ ജില്ലാ തല വിജയിയും 200-ഓളം ജ്യോമെട്രിക്കല്‍ ചിത്രങ്ങളും വരച്ച അതുല്യ പ്രതിഭയാണ് അര്‍ജുന്‍ കൃഷ്ണ.

## Article Content

**പേരാമ്പ്ര: **ജ്യോമട്രിക്കല്‍ ചിത്ര രചനയില്‍ മികവ് തെളിയിച്ച മാട്ടനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥി അര്‍ജുന്‍ കൃഷ്ണ യെ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ ജില്ലാ തല വിജയിയും 200-ഓളം ജ്യോമെട്രിക്കല്‍ ചിത്രങ്ങളും വരച്ച അതുല്യ പ്രതിഭയാണ് അര്‍ജുന്‍ കൃഷ്ണ.

ലോക്ക് ഡൌണ്‍ കാലത്ത് ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുട ഭാഗമായി മാട്ടനോട് എ.യു.പി സ്‌കൂളില്‍ രാമാനുജന്‍ മാത്‌സ് ക്ലബ് ലിഷയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ഗണിത ശാസ്ത്ര പാറ്റേണ്‍ പ്രതിഭ സഹദേവന്റെ ശിക്ഷണത്തില്‍ അര്‍ജുന്‍ 200 ല്‍ അധികം ചിത്രങ്ങള്‍ ആണ് വരച്ചത്.

കായണ്ണ മൊട്ടന്തറ രാമനിലയത്തില്‍ അനീഷ് സബിത ദമ്പതിമാരുടെ ഏക മകനാണ് അര്‍ജുന്‍ കൃഷ്ണ.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കായണ്ണ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍ ആദരിച്ചു. യോഗത്തില്‍ പി.ടി. എ. പ്രസിഡന്റ് എന്‍.പി ഗോപി അധ്യക്ഷനായി.

എം.പി.ടി.എ ചെയര്‍ പേഴ്സണ്‍ എന്‍.കെ നിഷിദ, കുഞ്ഞബ്ദുള്ള പുലൂക്കില്‍, വി.പി ഷാജ, എം.കെ ബാലന്‍, കെ സോജ, ടി ലിസിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് കെ. സജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.പി ലിഷ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അര്‍ജുന്‍ കൃഷ്ണ വരച്ച ജ്യോമട്രിക്കല്‍ ചിത്ര പ്രദര്‍ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19690/school-pays-homage-to-geometric-genius-arjun-krishna)