---
title: "ചാലിക്കരയില്‍ പശു കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു "
english_title: "A cow calf was bitten to death by an unknown animal in the canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196923/a-cow-calf-was-bitten-to-death-by-an-unknown-animal-in-the-canal"
published_at: "2024-04-05T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660fc9cc47b62_1_COW.jpg"
keywords: []
---

# ചാലിക്കരയില്‍ പശു കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു 

> **Lead Summary:** ** പേരാമ്പ്ര :** നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര കായല്‍ മുക്കില്‍ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചുകൊന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കടിച്ചുപറിച്ച നിലയിലാണുള്ളത്. തൈവെച്ച പറമ്പില്‍ കുഞ്ഞമ്മദിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ്.

## Article Content

** പേരാമ്പ്ര :** നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര കായല്‍ മുക്കില്‍ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചുകൊന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കടിച്ചുപറിച്ച നിലയിലാണുള്ളത്. തൈവെച്ച പറമ്പില്‍ കുഞ്ഞമ്മദിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ്.

ഏതോ അജ്ഞാത ജീവികടിച്ചു കൊന്നതായാണ് അനുമാനം. ഇന്നലെ കാലത്ത് തൊഴുത്തില്‍ നിന്ന് പുറത്തേക്കിറക്കിക്കെട്ടാന്‍ എത്തിയപ്പോഴാണ് പശുക്കിടാവിനെ ചത്ത നിലയില്‍ കണ്ടത്.

സമീപവാസിയായ കുഞ്ഞമ്മതിന്റെ തൊഴുത്തിലായിരുന്നു പശുക്കുട്ടിയെ കെട്ടിയിരുന്നത്. മറ്റു മൂന്ന് പശു കുട്ടികളും തൊഴുത്തിലുണ്ടായിരുന്നുവെങ്കിലും അവക്കൊന്നും ഉപദ്രവമേറ്റിട്ടില്ല.

വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. തെരുവ് നായയോ കുറുക്കനോ കടിച്ചതാവാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്.

നൊച്ചാട് വെററിനറി സര്‍ജന്‍ റസീന, ലൈവ് സ്റ്റോക്ക് ഇന്‍സ്പക്ടര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് പോസ്റ്റ്‌മോട്ടം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196923/a-cow-calf-was-bitten-to-death-by-an-unknown-animal-in-the-canal)