---
title: "ആകാശ യാത്രയുടെ ആഹ്‌ളാദത്തില്‍ പേരാമ്പ്ര ബഡ്‌സ് സ്‌ക്കൂള്‍"
english_title: "Perambra Buds School in the joy of air travel"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196980/perambra-buds-school-in-the-joy-of-air-travel"
published_at: "2024-04-05T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661007b69e697_terminal.png"
keywords: []
---

# ആകാശ യാത്രയുടെ ആഹ്‌ളാദത്തില്‍ പേരാമ്പ്ര ബഡ്‌സ് സ്‌ക്കൂള്‍

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌ക്കൂളിലെ 30 ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരരെയും സൗജന്യ ആകാശയാത്രക്ക് സൗകര്യം ഒരുക്കി ഇല്ലാസിയ ഗ്രൂപ്പ് പേരാമ്പ്ര . റിയാസ് കണ്ണി പൊയിലിന്റെ ഉടമസ്ഥതയിലുള്ള ഇല്ലാസിയ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചസന്തോഷവേളയിലായിരുന്നു 'ഡ്രീംമ്‌സ് ഓഫ് ജേര്‍ണി' സംഘടിപ്പിക്കപ്പെട്ടത്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌ക്കൂളിലെ 30 ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരരെയും സൗജന്യ ആകാശയാത്രക്ക് സൗകര്യം ഒരുക്കി ഇല്ലാസിയ ഗ്രൂപ്പ് പേരാമ്പ്ര . റിയാസ് കണ്ണി പൊയിലിന്റെ ഉടമസ്ഥതയിലുള്ള ഇല്ലാസിയ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചസന്തോഷവേളയിലായിരുന്നു 'ഡ്രീംമ്‌സ് ഓഫ് ജേര്‍ണി' സംഘടിപ്പിക്കപ്പെട്ടത്.

പേരാമ്പ്രയില്‍ നിന്ന് കാലത്ത് 6 മണിക്ക് കൂത്താളി വി.എച്ച് എസ്. ഇ മുന്‍ അധ്യാപകന്‍ കെ.പി രാമദാസന്‍ മാസ്റ്റര്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. പേരാമ്പ്രയില്‍ നിന്ന് 70 അംഗ സംഘമാണ് രണ്ട് ബസ്സുകളിലായി കൊച്ചിയിലേക്ക് തിരിച്ചത്. ലുലുമാള്‍ , കൊച്ചിന്‍ മെട്രോ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം നെടുംബാശ്ശേരിയില്‍ നിന്ന് വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എയര്‍ പോര്‍ട്ടിലെത്തി. രാത്രി 12 മണിയോടെ പേരാമ്പ്രയില്‍ തിരിച്ചെത്തി എത്തി. ജീവിതത്തില്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത ആകാശ യാത്രയാണ് നടന്നതെന്ന് യാത്രയിലെ മുഴുവന്‍ അംഗങ്ങളും ഒരേ സ്വരത്തില്‍ ആശ്ചര്യപ്പെട്ടു.

യാത്രകോര്‍ഡിനേറ്റര്‍മാരായ ഗ്രാമപഞ്ചായത്ത് അംഗം യു.സി ഹനീഫ, ഇല്ലാസിയ സി.ഇ.ഒ ഡോ. ഫ്രില്‍ബിന്‍ റഹ്‌മാന്‍, ബൈജു ആയടത്തില്‍, മിഥുന്‍ ലാജ് , അമല്‍ ലാജ് എന്നിവരും ഒപ്പം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജു സി എം , JHI അസീസ്, ICDS സൂപ്പര്‍വൈസര്‍ രേഷ്മ,ബഡ്‌സ് സ്‌ക്കൂള്‍ പ്രധാനഅധ്യാപികയായ പ്രജുന എം.കെ,ശില്പ പി.എസ്., ഷിന്‍ജ എന്‍. എം സുധ വി.ജി, ഷോബിത കെ.കെ എന്നിവരും യാത്രയില്‍അനുഗമിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196980/perambra-buds-school-in-the-joy-of-air-travel)