---
title: "പുനഃപ്രതിഷ്ടയും നവീകരണം കലശവും "
english_title: "Re-installation and renovation kalash "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196993/re-installation-and-renovation-kalash"
published_at: "2024-04-05T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661011e0502f2_cheruvannur.png"
keywords: []
---

# പുനഃപ്രതിഷ്ടയും നവീകരണം കലശവും 

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര എരവട്ടൂര്‍ കുട്ടോത്ത് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തേക്കില്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം 2700 ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഋഷീശ്വരന്മാര്‍ സ്ഥാപിക്കപ്പെട്ടതാണ്. കാലക്രമത്തില്‍ ബാണത്തൂര്‍ ഇല്ലം വക താന്ത്രികര്‍ പ്രൗഢ ഗംഭീരമായി ആരാധിക്കുകയും ദേശത്തെ ഭക്തജനങ്ങള്‍ക്ക് ജാതിമതവ്യത്യാസമില്ലാതെ സംരക്ഷണം നല്‍കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു കാലന്തരത്തില്‍ ക്ഷേത്രം പൂര്‍ണ്ണമായി തകര്‍ന്നു പോവുകയും ശ്രീമഹാവിഷ്ണു ദേവന്റെ വിഗ്രഹം മാത്രം നിലനില്‍ക്കുകയും ചെയ്തു .

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര എരവട്ടൂര്‍ കുട്ടോത്ത് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന തേക്കില്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം 2700 ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഋഷീശ്വരന്മാര്‍ സ്ഥാപിക്കപ്പെട്ടതാണ്. കാലക്രമത്തില്‍ ബാണത്തൂര്‍ ഇല്ലം വക താന്ത്രികര്‍ പ്രൗഢ ഗംഭീരമായി ആരാധിക്കുകയും ദേശത്തെ ഭക്തജനങ്ങള്‍ക്ക് ജാതിമതവ്യത്യാസമില്ലാതെ സംരക്ഷണം നല്‍കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു കാലന്തരത്തില്‍ ക്ഷേത്രം പൂര്‍ണ്ണമായി തകര്‍ന്നു പോവുകയും ശ്രീമഹാവിഷ്ണു ദേവന്റെ വിഗ്രഹം മാത്രം നിലനില്‍ക്കുകയും ചെയ്തു .

ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളായി വന്ന സ്വാതന്ത്ര്യ സമര സേനാനി വാഴക്കാംപൊയില്‍ കുഞ്ഞിക്കണാരന്‍നായരും മരുമകളായ കോട്ട ചാലില്‍ നാരായണി അമ്മയും ലക്ഷക്കണക്കിന് വിലവരുന്ന 50സെന്റ് ഓളം സ്ഥലം ക്ഷേത്രനിര്‍മ്മാണത്തിന് സൗജന്യമായി നല്‍കി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.

ശ്രീകോവില്‍ നമസ്‌കാര മണ്ഡവം മണി കിണര്‍,ചുറ്റ മ്പലം, കിണര്‍,മതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 2024 ഏപ്രില്‍ 8 മുതല്‍ 18 വരെ നവീകരണകലശം നടക്കുന്നു ഏപ്രില്‍ 15 കാലത്ത് 8 മണിക്കു ശേഷം 10 മണിക്കുള്ളില്‍ പ്രതിഷ്ഠ നടക്കുകയാണ്. ഏപ്രില്‍ 5 മഹാ ഗണപതി ഹോമം, മൃത്യുജ്ജ്യഹോമം വും ഏപ്രില്‍ 6 ന് കലവറനിറയ്ക്കലുമാണ' നവീകരണ കലശവും പുന:പ്രതിഷ്ഠയ്ക്കും മുഖ്യകാര്‍മ്മികത്വം ബഹ്‌മശ്രീബാണത്തൂര്‍ വാസുദേവന്‍് നമ്പൂതിരിപ്പാടാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196993/re-installation-and-renovation-kalash)