---
title: "സ്വീകരണ കേന്ദ്രം ആവേശ തിമര്‍പ്പിലായിരുന്നു"
english_title: "The reception center was in a state of excitement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/196997/the-reception-center-was-in-a-state-of-excitement"
published_at: "2024-04-05T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66101831bbc6d_vadakara_2.png"
keywords: []
---

# സ്വീകരണ കേന്ദ്രം ആവേശ തിമര്‍പ്പിലായിരുന്നു

> **Lead Summary:** **കോഴിക്കോട്: **വടക്കന്‍പാട്ടും തച്ചോളിക്കളിയും നാടകവും കരുത്തായ പണിക്കോട്ടിയിലെ ആദ്യ സ്വീകരണ കേന്ദ്രം തന്നെ ആവേശ തിമര്‍പ്പിലായിരുന്നു. വേനലവധി ആഘോഷമാക്കിയ കുട്ടി പട്ടാളം കൈയടിക്കിയ കാഴ്ചയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ സ്വീകരണ കേന്ദ്രങ്ങളെല്ലാം.

## Article Content

**കോഴിക്കോട്: **വടക്കന്‍പാട്ടും തച്ചോളിക്കളിയും നാടകവും കരുത്തായ പണിക്കോട്ടിയിലെ ആദ്യ സ്വീകരണ കേന്ദ്രം തന്നെ ആവേശ തിമര്‍പ്പിലായിരുന്നു. വേനലവധി ആഘോഷമാക്കിയ കുട്ടി പട്ടാളം കൈയടിക്കിയ കാഴ്ചയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ സ്വീകരണ കേന്ദ്രങ്ങളെല്ലാം.

പണികോട്ടിയില്‍ നിന്നും അങ്ങാടി താഴ എത്തിയപ്പോഴെക്കും വഴി നീളെ സ്ഥാനാര്‍ത്ഥിയെ കാത്ത് നിരവധി പേര്‍.പ്ലസ് റ്റു വിദ്യാര്‍ത്ഥിനിയായ കാന്തിലാട്ട് ഇഷ ഒരു കുടന്ന കൊന്നപ്പൂ സമ്മാനിച്ചാണ് ശൈലജയെ വരവേറ്റത്. വാദ്യഘോഷങ്ങളും മുത്തുകുടയും വര്‍ണ്ണ ബലൂണുകളും ചിഹ്നം ആലേഖനം ചെയ്ത കട്ടൌട്ട്കളും പൊലിമ തീര്‍ത്ത ഉത്സവാന്തരീക്ഷമാണെങ്ങും. ആരോഗ്യരംഗത്തെ മികവിനുള്ള സ്‌നേഹോഷ്മള സ്വീകരണമായിരുന്ന് വടകര സഹകരണ ആശുപത്രിയില്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഡോക്ടര്‍മാരും ജീവനക്കാരും ഭരണ സമിതിയും റോസാപ്പൂ നല്‍കി സ്‌നേഹം ചൊരിഞ്ഞു.

' ദുരിത പേമാരിയുടെ നാളുകളില്‍, മന്ത്രിയായിരുന്ന കാലത്ത് നിങ്ങളെ പോലുള്ളവരുടെ സേവനത്തിന് നന്ദി പറയാനുള്ള അവസരം കൂടിയാണിത്.വിജയിച്ച് എം പി ആയാല്‍ നമുക്കൊരുമിച്ചു മുന്നേറാം. എന്ന് ശൈലജ പറഞ്ഞു നിര്‍ത്തിയ ഉടനെ ' വിജയം ഉറപ്പാണ്' കൂടി നിന്നവരില്‍ നിന്ന് ആരവം ഉയര്‍ന്ന്. തൊട്ടടുത്ത കണ്ണങ്കുഴി പരിസരത്തെ സ്വീകരണത്തിലും ആവേശം കുറഞ്ഞില്ല. കനത്ത ചൂടിലും ചോളം വയലിലും ചേന്ദമംഗലത്തും സ്ത്രീകളുള്‍പ്പൈടെ നൂറ് കണക്കിനാളുകള്‍ സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേരാന്‍ കാത്ത് നിന്നു. ചേന്ദമംഗലത്ത് ആഷികയും അനുവിന്ദയും അവനികയുമെല്ലാം പ്രിയ സാരഥിക്ക് പൂക്കള്‍ സമ്മാനിക്കാന്‍ മത്സരിച്ചു. നാദാപുരം റോഡ് കോട്ടയില്‍ എത്തുമ്പോഴെക്കും പൊരിവെയിലില്‍ വി എന്‍ കെ അറക്കലിന്റെ നാസി ക് ഡോല്‍ പെരുമ്പറയും കേരളീയ വേഷമണിഞ്ഞ വനിതകളുടെ നീണ്ടനിര.

സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്ത് നിന്ന കുട്ടികളായ മിഷാല്‍ ഫാത്തിമ, മറിയംബീവി, മുഹമ്മദ് യൂനസ്, ആന്‍ വിക, ധാര്‍മിക്, ആഗ്‌നേയ, റിയ എന്നിവരെ ചേര്‍ത്ത് നിര്‍ത്തി ഒരു ഫോട്ടോ പോസ്. കുഞ്ഞിപ്പള്ളി താഴയില്‍ മുന്‍നിരയില്‍ തന്നെ ബാനറിന് കീഴെ ഇരുപതംഗം കുട്ടി പട്ടാളം നിരന്ന് ബാന്റ് സംഘത്തിന്റെ ചടുലതാളത്തിന് ചുവട് വെച്ചതോടെ വെയിലും ചൂടും മറന്ന ആവേശപ്പെരുമഴയായി. കക്കടവ്, തുരുത്തി മുക്ക്, കാറ്റ ടീമമല്‍പീടിക, ഒഞ്ചിയം ബാങ്ക്, വള്ളിക്കാട്, മലോല്‍മുക്ക് 'മാക്കൂല്‍, മമ്പള്ളി, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി കണ്ടീക്കര സമാപിക്കും മുന്നണി നേതാക്കളായ സി ഭാസ്‌കരന്‍, ടി പി ബിനീഷ്, എം കെ ഭാസ്‌കരന്‍ ,എടയത്ത് ശ്രീധരന്‍, എന്‍ എം ബിജു, പിപി രാജന്‍, തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായി. വിവിധ കേന്ദ്രങ്ങളില്‍ പി കെ ദിവാകരന്‍, ,വി പി ഗോപാലകൃഷ്ണന്‍, പി സത്യനാഥ്, ധനേഷ് കാരായാട്, സിപി രാജന്‍, ടി എന്‍ കെ ശശീന്ദ്രന്‍,പി സജീവ് കുമാര്‍, നിധിന്‍ കെ വൈദ്യര്‍, പി പ്രദീപ് കുമാര്‍,ഇ രാധാകൃഷ്ണന്‍, കൊയിലോത്ത് ബാബു തുടങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/196997/the-reception-center-was-in-a-state-of-excitement)