---
title: "സ്‌ഫോടനത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല "
english_title: "CPM has no role in the blasts. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197021/cpm-has-no-role-in-the-blasts"
published_at: "2024-04-05T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610347013473_cpim.png"
keywords: []
---

# സ്‌ഫോടനത്തില്‍ സിപിഐഎമ്മിന് ബന്ധമില്ല 

> **Lead Summary:** **കോഴിക്കോട്:** പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോട് സ്‌ഫോടനത്തില്‍ സിപിഐ എം ന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്ഥാവന യിലൂടെ അറിയിച്ചു.

## Article Content

**കോഴിക്കോട്:** പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോട് സ്‌ഫോടനത്തില്‍ സിപിഐ എം ന് യാതൊരു ബന്ധവുമില്ലെന്ന് സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്ഥാവന യിലൂടെ അറിയിച്ചു.

\സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടി രിക്കുന്ന സാഹചര്യത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ്,ഷെറിന്‍ എന്നിവര്‍ സിപിഐ എം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്.നാട്ടില്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പാര്‍ട്ടി പരസ്യമായി തള്ളി പറഞ്ഞത്. അത്തരം ഒരു സാഹചര്യത്തില്‍ സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഐഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണ്.

കുന്നോത്തുപറമ്പ് മേഖലയിലാകെ സമാധനന്തരിഷം നിലനിര്‍ത്താനും, അതിന് വേണ്ടി മുന്നിട്ടിറങ്ങി പ്രവര്‍ത്തനം നടത്തി കൊണ്ടിരിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സിപിഐ എം. സമാധാനന്തരീക്ഷം ഉറപ്പു വരുത്തുന്നതിന് സിപിഐ എം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, പൊലിസിനും ബോധ്യമുള്ളതാണ്.

മുളിയാത്തോട് സ്‌ഫോടനവുമായി ബന്ധപ്പെട്ടു സമഗ്രവും, വിശധവുമായ അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐ എം പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197021/cpm-has-no-role-in-the-blasts)