---
title: "പുതുവത്സരം അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ "
english_title: "Kairali Vocational Training Students Celebrate New Year With Mothers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19703/kairali-vocational-training-students-celebrate-new-year-with-mothers"
published_at: "2022-01-07T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d85723896ef_WATER MARK.JPG"
keywords: []
---

# പുതുവത്സരം അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **പേരാമ്പ്ര**: നവവത്സരാഘോഷദിനം അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍.

## Article Content

**പേരാമ്പ്ര**: നവവത്സരാഘോഷദിനം അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് കൈരളി വൊക്കേഷണല്‍ ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍.

പതിവില്‍ നിന്നും വിത്യസ്തമായി കൂട്ടുകാര്‍ക്ക് കൈമാറുന്ന സമ്മാന പരിപാടികള്‍ കൂരാച്ചുണ്ട് സെന്റ് ജോസഫ് ഓര്‍ഡ് എയ്ജ് ഹോമിലെ അമ്മമാര്‍ക്ക് നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാതൃകയായത്.

കോളേജ് സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ആണ് പരിപാടി സംഘടിപ്പിച്ചത്. അമ്മമാരുമായുള്ള അനുഭവങ്ങള്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ നല്ല സന്ദേശം എത്തിക്കാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇങ്ങനെ ഒരു വേറിട്ട പ്രോഗ്രാം സംഘടിപ്പിച്ചത്.

കോളേജ് സംഘടിപ്പിച്ച ചടങ്ങ് കൂരാച്ചുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.ബി രതീഷ് കുമാര്‍ വയോജനങ്ങള്‍ക്കായ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ സിസ്റ്റര്‍ മെര്‍ലി, സുനിത ഐ, ജലില്‍ കൂരാച്ചുണ്ട്, കെ. പ്രസീത, സിസ്റ്റര്‍ അനില, സിസ്റ്റര്‍ ലിന്റ, സിനി, സൗമ്യ, അമ്യത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19703/kairali-vocational-training-students-celebrate-new-year-with-mothers)