---
title: "പ്രഫുല്‍ കൃഷ്ണയുടെ റോഡ് ഷോ ആവേശക്കടലായി "
english_title: "Praful Krishna's road show was a sensation at koothuparamb"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197069/praful-krishnas-road-show-was-a-sensation-at-koothuparamb"
published_at: "2024-04-06T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6610da603f630_1_preful3.jpg"
keywords: []
---

# പ്രഫുല്‍ കൃഷ്ണയുടെ റോഡ് ഷോ ആവേശക്കടലായി 

> **Lead Summary:** **പേരാമ്പ്ര: **എന്‍ഡിഎ വടകര ലേകസഭമണ്ഡലം സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണയുടെ റോഡ് ഷോ കൂത്തുപറമ്പില്‍ ആവേശക്കടലായി.

## Article Content

**പേരാമ്പ്ര: **എന്‍ഡിഎ വടകര ലേകസഭമണ്ഡലം സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണയുടെ റോഡ് ഷോ കൂത്തുപറമ്പില്‍ ആവേശക്കടലായി.

വാദ്യമേളങ്ങളുടെയും വര്‍ണ്ണ ബലൂണുകളുടെയും അകമ്പടിയോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിനിരന്നത്.

നരേന്ദ്രമോദി സര്‍ക്കാറിന്റെ മൂന്നാം ഊഴത്തിനായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആവേശപൂര്‍വ്വമാണ് വോട്ടര്‍മാര്‍ സ്ഥാനാര്‍ത്ഥിയെ കൂത്തുപറമ്പില്‍ വരവേറ്റത്.

കൂത്ത്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ - തൊക്കിലങ്ങാടിയില്‍ നിന്നാരംഭിച്ച് കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ സമാപിക്കുകയായിരുന്നു.

ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡണ്ട് എന്‍ ഹരിദാസ്, പി സത്യപ്രകാശ്, കെ.കെ ധനഞ്ജയന്‍, എം.പി സുമേഷ്, സി.കെ സുരേഷ് ബാബു, ടി.കെ സജീവന്‍, ഷൈജു മരിയാട്, അഡ്വ. ഷിജി ലാല്‍ തുടങ്ങിയവര്‍ നേത്വത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197069/praful-krishnas-road-show-was-a-sensation-at-koothuparamb)