---
title: "കല്ലൂര്‍ക്കാവ് വിഷുവിളക്ക് ആറാട്ട് മഹോത്സവം"
english_title: "Kallurkav Vishuvilak Aaratt Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197151/kallurkav-vishuvilak-aaratt-mahotsavam"
published_at: "2024-04-06T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611269f4d72c_1_temble.jpg"
keywords: []
---

# കല്ലൂര്‍ക്കാവ് വിഷുവിളക്ക് ആറാട്ട് മഹോത്സവം

> **Lead Summary:** ** പേരാമ്പ്ര:** കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് മഹോത്സവം ഏപ്രില്‍ എട്ടിന് വൈകുന്നേരം 5 മണിക്ക് കൊടിയേറ്റത്തോടുകൂടി ആരംഭിക്കുന്നു.

## Article Content

** പേരാമ്പ്ര:** കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് മഹോത്സവം ഏപ്രില്‍ എട്ടിന് വൈകുന്നേരം 5 മണിക്ക് കൊടിയേറ്റത്തോടുകൂടി ആരംഭിക്കുന്നു.

ഏപ്രില്‍ 12 13 14 തീയതികളിലാണ് പ്രധാന പരിപാടികള്‍.

ഏപ്രില്‍ 12 ന് നട്ടത്തിറ വൈകുന്നേരം 3 മണിക്ക് തണ്ടാന്റെ നേതൃത്വത്തില്‍ ഇളനീര്‍കുല മുറിക്കാന്‍ പുറപ്പെടുന്നു. 6 മണിക്ക് ദീപാരാധന, രാത്രി 8 മണിക്ക് എണ്ണ കൊടുക്കല്‍, 9 മണി പാട്ട് പുരയിലേക്ക് എഴുന്നള്ളത്ത്, തണ്ണീരമൃത് ഒപ്പിക്കല്‍, നട്ടത്തിറ, അരിയളവ്.

ഏപ്രില്‍ 13 ന് കുടവരവ്

രാവിലെ 8 മണിക്ക് ഇളനീര്‍ കുല മുറിക്കാന്‍ പുറപ്പെടല്‍, 11 മണിക്ക് ഇളനീര്‍ വെപ്പ്, 11 30 ന് കൊല്ലന്‍ വരവ്, 12 മണിക്ക് പടിഞ്ഞാറ്റയില്‍ നിന്ന് പീഠം, തിരുമുഖം, ഭണ്ടാരം എന്നിവയോട് കൂടി പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്, 1 മണിക്ക് കുടകണ്ട് കുളിക്കല്‍, 3 മണിക്ക് തണ്ണീരമൃത് ഒപ്പിക്കല്‍, തച്ചോറേക്കല്‍, കാവ്തീണ്ടല്‍, 3 30 ന് കൊയിലാണ്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടവരവ്, കാവില്‍ കയറല്‍, 6 മണിക്ക് മാറ്റ് കയ്യോല്‍ക്കല്‍, മലക്കളി, രാത്രി 10 മണിക്ക് തായമ്പക, 1 മണിക്ക് കല്ലൂര്‍ മൂഴിയിലേക്ക് എഴുന്നള്ളത്ത്, കാമനും കന്നിയും നൃത്തം.

ഏപ്രില്‍ 14 ന് താലപ്പൊലി രാവിലെ 5 മണിക്ക് കപ്പലോട്ടം തിറ, 8 മണിക്ക് ഇളനീര്‍ കുലമുറിക്കാന്‍ പുറപ്പെടല്‍, 12 മണിക്ക് ഇളനീര്‍ വെപ്പ്, 2 മണിക്ക് പാണ്ടിമേളം, കുളിച്ചാറാട്ട്, തണ്ണീരമൃത് ഒപ്പിക്കല്‍, 4 മണിക്ക് താലപ്പൊലി, 7 മണിക്ക് പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ചെഴുന്നള്ളത്ത്, വാളകം കൂടല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197151/kallurkav-vishuvilak-aaratt-mahotsavam)