---
title: "ഉത്സവച്ചമയമണിഞ്ഞ് വടകര"
english_title: "Vadakara Celebrates Festive Mood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197204/vadakara-celebrates-festive-mood"
published_at: "2024-04-06T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611620d2155f_shailaja.png"
keywords: []
---

# ഉത്സവച്ചമയമണിഞ്ഞ് വടകര

> **Lead Summary:** **പേരാമ്പ്ര:** വഴികളാകെ ഉത്സവച്ചമയമണിഞ്ഞ് പുതിയൊരു ആവേശത്തിലേക്ക് ഉണരുകയാണ്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞപോലെ അലങ്കരിച്ച നാട്ടുകവലകള്‍.

## Article Content

**പേരാമ്പ്ര:** വഴികളാകെ ഉത്സവച്ചമയമണിഞ്ഞ് പുതിയൊരു ആവേശത്തിലേക്ക് ഉണരുകയാണ്. കണിക്കൊന്നകള്‍ പൂത്തുലഞ്ഞപോലെ അലങ്കരിച്ച നാട്ടുകവലകള്‍.

സ്വീകരണ കേന്ദ്രങ്ങളിലേക്ക് വഴികാട്ടി കൊടിതോരണങ്ങള്‍. വടകര മണ്ഡലത്തിന്റെ മുക്കും മൂലയും പിന്നിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചറുടെ പൊതുപര്യടനത്തിന് പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ കനാല്‍ മുക്കില്‍ പൊടിപാറിയ തുടക്കം.

രാവിലെ ഏഴിന് ആരംഭിച്ച പൊതുപര്യടനം മഠത്തില്‍ മുക്ക് ചെറുവണ്ണൂര്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്ക് എന്നീ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട്അഭ്യര്‍ത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197204/vadakara-celebrates-festive-mood)