---
title: "വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ "
english_title: "Teacher arrested for molesting female student at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197207/teacher-arrested-for-molesting-female-student-at-chakkittapara"
published_at: "2024-04-06T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661165dfe091e_1_arrest.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍ 

> **Lead Summary:** ** ചക്കിട്ടപ്പാറ: **സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ജനുവരി 17 ന് പെരുവണ്ണാമുഴി പൊലീസില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അധ്യാപകനായ ചെരുവില്‍ ബിജോ മാത്യു ആണ് അറസ്റ്റിലായത്.

## Article Content

** ചക്കിട്ടപ്പാറ: **സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ജനുവരി 17 ന് പെരുവണ്ണാമുഴി പൊലീസില്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ അധ്യാപകനായ ചെരുവില്‍ ബിജോ മാത്യു ആണ് അറസ്റ്റിലായത്.

ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇന്‍സ്‌പെക്ടര്‍ ജിതിന്‍ വാസിനു മുന്‍പില്‍ പ്രതി കീഴടങ്ങുകയായിരുന്നു.

എന്‍സിസി ക്യാമ്പ് സമയത്ത് ഉള്‍പ്പെടെ അധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197207/teacher-arrested-for-molesting-female-student-at-chakkittapara)