---
title: "കോണ്‍ഗ്രസ്സും സിപിഎമ്മും  ജനതയെ  പരിഹാസ്യരാക്കുകയാണെന്ന്് കെ.പി ശ്രീശന്‍"
english_title: "Congress And CPM Are Making A Mockery Of People: KP Sreesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197211/congress-and-cpm-are-making-a-mockery-of-people-kp-sreesan"
published_at: "2024-04-06T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611670a4e69b_white.png"
keywords: []
---

# കോണ്‍ഗ്രസ്സും സിപിഎമ്മും  ജനതയെ  പരിഹാസ്യരാക്കുകയാണെന്ന്് കെ.പി ശ്രീശന്‍

> **Lead Summary:** **കൊയിലാണ്ടി: **ദേശീയ തലത്തില്‍ ഇടത് വലത് മുന്നണികള്‍ ഒരു കുടക്കീഴില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ വ്യത്യസ്ത ചേരികളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കേരള ജനതയെ പരിഹാസ്യരാക്കുകയാണെന്നു ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.പി ശ്രീശന്‍ പറഞ്ഞു.

## Article Content

**കൊയിലാണ്ടി: **ദേശീയ തലത്തില്‍ ഇടത് വലത് മുന്നണികള്‍ ഒരു കുടക്കീഴില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ വ്യത്യസ്ത ചേരികളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും കേരള ജനതയെ പരിഹാസ്യരാക്കുകയാണെന്നു ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.പി ശ്രീശന്‍ പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി മോഹനന്‍  അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആര്‍ ജയ്കിഷ്, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു, ജില്ല ട്രഷറര്‍ വി.കെ ജയന്‍ ജില്ല കമ്മറ്റി അംഗം അഡ്വ, സത്യന്‍, സന്തോഷ് കാളിയത്ത്, കെ.എന്‍ രത്‌നാകരന്‍, കെ.വി സുരേഷ്, അഡ്വ എ.വി നിധിന്‍, അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197211/congress-and-cpm-are-making-a-mockery-of-people-kp-sreesan)