---
title: "പയ്യോര്‍മല ഭഗവതി ക്ഷേത്രോത്സവം കൊടിയേറി "
english_title: "Panakkad Sree Payyormala Bhagavathy Temple celebrated arattu mahotsavam and song festival."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197340/panakkad-sree-payyormala-bhagavathy-temple-celebrated-arattu-mahotsavam-and-song-festival"
published_at: "2024-04-07T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661260ac71ade_white.png"
keywords: []
---

# പയ്യോര്‍മല ഭഗവതി ക്ഷേത്രോത്സവം കൊടിയേറി 

> **Lead Summary:** പേരാമ്പ്ര : പനക്കാട് ശ്രീ പയ്യോര്‍മല ഭഗവതി ക്ഷേത്രം ആറാട്ട് മഹേത്സവവും പാട്ടുത്സവവും കൊടിയേറി.

## Article Content

പേരാമ്പ്ര : പനക്കാട് ശ്രീ പയ്യോര്‍മല ഭഗവതി ക്ഷേത്രം ആറാട്ട് മഹേത്സവവും പാട്ടുത്സവവും കൊടിയേറി.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. ഏളപ്പിലഇല്ലത്ത് ഡോ: ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ശംഭു നമ്പൂതിരിയുടേയും മുഖ്യ കാര്‍മ്മികത്വത്തില്‍ തുടക്കമായി.

ഏപ്രില്‍ 6 മുതല്‍ 12വരെ നടക്കുന്ന ഉത്സവാഘോഷത്തില്‍ മെഗാ തിരുവാതിര, പുല്ലാങ്കുഴല്‍ ഗാനസന്ധ്യ, ആദ്ധ്യാത്മിക പ്രഭാഷണം, ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പ്, കളരിപ്പയറ്റ് പ്രദര്‍ശനം, സര്‍ഗ്ഗോത്സവം 2024, മോഹിനിയാട്ടം, കരോക്കേ ഗാനമേള, സാംസ്‌കാരിക സദസ്സ്, മെഗാ സ്റ്റേജ് ഷോ തുടങ്ങി സ്റ്റേജ് പരിപാടികളും സമൂഹാരാധന, ദീപാരാധന, നിറമാല , ചുറ്റുവിളക്ക്, തോറ്റം, ശ്രീഭൂതബലി, ചുറ്റെഴുന്നള്ളത്ത് , കളമെഴുത്തും പാട്ടും കളം മായ്ക്കല്‍, താലപ്പൊലി ഘോഷയാത്ര, കുളിച്ചാറാട്ട്, തായമ്പക, പ്രസാദ സദ്യ, കരിമരുന്നു പ്രയോഗം എന്നിവയുംനടക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197340/panakkad-sree-payyormala-bhagavathy-temple-celebrated-arattu-mahotsavam-and-song-festival)