---
title: "പേരാമ്പ്രയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം"
english_title: "A car and a pickup collided with an accident in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197364/a-car-and-a-pickup-collided-with-an-accident-in-perambra"
published_at: "2024-04-07T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66127848d9b34_1_apk.JPG"
keywords: []
---

# പേരാമ്പ്രയില്‍ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപാസ് ജംഗ്ഷനില്‍ കാറ് നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപാസ് ജംഗ്ഷനില്‍ കാറ് നിർത്തിയിട്ട പിക്കപ്പിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു.

കക്കാട് ഭാഗത്ത് ഭാഗത്ത് നിന്ന് വന്ന കാർ ചെമ്പ്ര റോഡ് ജംഗ്ഷനിൽ നിർത്തിയിട്ട പിക്കപ്പിൽ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് 3 മണിയോടെയാണ് അപകടം. കെഎല്‍ 77 ബി 4435 ബൊലേറോ പിക്കപ്പും കെഎല്‍ 11എസി ടാറ്റ ഇന്റിക്ക കാറുമാണ് അപകടത്തില്‍ പെട്ടത്. ഇടിയെ തുടർന്ന് കാർ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞു.

പിക്കപ്പിലുണ്ടായിരുന്ന ആള്‍ക്ക് തലയ്ക്ക് പരിക്കു പറ്റി. കാറിലുണ്ടായിരുന്ന 2 ആള്‍ക്കും പരിക്കുണ്ട്. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197364/a-car-and-a-pickup-collided-with-an-accident-in-perambra)