---
title: "പേരാമ്പ്ര എസ്റ്റേറ്റിലെ സിഐടിയു സെക്രട്ടറി കെ.ടി സതീശനെ അന്യായമായ് സസ്പന്റ് ചെയ്തതിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു "
english_title: "CITU organized a march against the unjust suspension of CITU Secretary KT Satheesan at Perambra Estate."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19749/citu-organized-a-march-against-the-unjust-suspension-of-citu-secretary-kt-satheesan-at-perambra-estate"
published_at: "2022-01-08T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d911043419a_OBIT CARD JPG.JPG"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റിലെ സിഐടിയു സെക്രട്ടറി കെ.ടി സതീശനെ അന്യായമായ് സസ്പന്റ് ചെയ്തതിനെതിരെ മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റിലെ സിഐടിയു സെക്രട്ടറിമാരില്‍ ഒരാളും, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.ടി സതീശനെ അന്യായമായ് സസ്പന്റ് ചെയ്ത എസ്റ്റേറ്റ് മനേജരുടെ നടപടിക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എസ്റ്റേറ്റിലെ സിഐടിയു സെക്രട്ടറിമാരില്‍ ഒരാളും, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.ടി സതീശനെ അന്യായമായ് സസ്പന്റ് ചെയ്ത എസ്റ്റേറ്റ് മനേജരുടെ നടപടിക്കെതിരെ മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു.

പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ എസ്റ്റേറ്റ് ഓഫീസിലേക്കാണ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് വമ്പിച്ച മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് തോട്ടം തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.സുനില്‍ ഉദ്ഘാടനം ചെയിതു.

കെ.കെ ഷീബ, സി. അശോകന്‍, വി.സി പ്രധീപന്‍, എം.കെ രാജീവന്‍, വി.ജെ റജി എന്നിവര്‍ സംസാരിച്ചു, സസ്പന്‍ഷന്‍ നടപടികള്‍ അടിയന്തരമായ് പിന്‍വലിച്ചില്ലങ്കില്‍ അനിശ്ചിതകാല പ്രക്ഷോപം ആരംഭിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19749/citu-organized-a-march-against-the-unjust-suspension-of-citu-secretary-kt-satheesan-at-perambra-estate)