---
title: "ചാലിക്കര ശാഖ എസ്‌വൈഎസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു "
english_title: "Chalikkara branch organized SYS Iftar Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197762/chalikkara-branch-organized-sys-iftar-sangam"
published_at: "2024-04-09T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614dc98df06a_1_ifthar.JPG"
keywords: []
---

# ചാലിക്കര ശാഖ എസ്‌വൈഎസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ചാലിക്കര ശാഖ എസ്‌വൈഎസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഷറഫുല്‍ ഇസ്ലാം മദ്രസ പൊതുപരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മാഹിരി നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **ചാലിക്കര ശാഖ എസ്‌വൈഎസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ഷറഫുല്‍ ഇസ്ലാം മദ്രസ പൊതുപരീക്ഷയിലെ ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മാഹിരി നിര്‍വ്വഹിച്ചു.

പൊതു പരീക്ഷയില്‍ ഷറഫുല്‍ ഇസലാം മദ്രസയില്‍ നിന്നും ടോപ് പ്ലസ് നേടിയ അയാന'ജസക്ക് സിദ്ധിഖ് മാഹിരി ഉപഹാരം നല്‍കി അനുമോദിച്ചു. പ്രസിഡന്റ് മുഹമ്മദ് അലി ബാഖവി അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് മഹല്ല് പ്രസിഡന്റ് ടി.കെ ഇബ്രാഹിം, എസ്.കെ. ഇബ്രാഹിം, കുന്നത്ത് ഇബ്രാഹിം, മദ്രസ അധ്യാപകരായ ടി.ടി കുഞ്ഞമ്മദ് മൗലവി, മുബശിര്‍ വാഫി, സിദ്ധിഖ് ഉസ്താദ്, ഹക്കിം ഉസ്താദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്ക് മെമന്റോ ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.കെ മുനീര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197762/chalikkara-branch-organized-sys-iftar-sangam)