---
title: "കെ.കെ ഷൈലജയുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പുരോഗമിക്കുന്നു "
english_title: "KK Shailaja's tour is progressing in Koothuparam constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197815/kk-shailajas-tour-is-progressing-in-koothuparam-constituency"
published_at: "2024-04-09T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6615077a182e9_1_akssa.JPG"
keywords: []
---

# കെ.കെ ഷൈലജയുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പുരോഗമിക്കുന്നു 

> **Lead Summary:** ** കൂത്തുപറമ്പ് : **എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ഷൈലജയുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പുരോഗമിക്കുന്നു.

## Article Content

** കൂത്തുപറമ്പ് : **എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ഷൈലജയുടെ പര്യടനം കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ പുരോഗമിക്കുന്നു.

രാവിലെ പടന്നക്കരയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് ഓരോ സ്വീകണ കേന്ദ്രവുമെന്ന് കെ.കെ ഷൈലജ പറഞ്ഞു.

പുളിയനമ്പ്രം, കല്ലറക്കല്‍ പീടിക, ചെറ്റക്കണ്ടി, മുണ്ടത്തോട്, സെന്‍ട്രല്‍ പൊലിയൂര്‍, ചിറക്കര, നൂനുപ്രം എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയായി.

പൂവ്വത്തിന്‍ കീഴില്‍, വെങ്ങളം, മുതിയങ്ങ, പൂക്കോട് തെരു, കുനിയില്‍ പാലം, അടിയറ പാറ, ചോരക്കുളം കനാല്‍, നായനാര്‍ നഗര്‍, കുന്നിന് മീത്തല്‍, കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗര്‍, മൂഴിവയല്‍, വാച്ചാലി പീടിക, പാറമ്മല്‍, കൈവേലിക്കല്‍, ബേസില്‍ പീടിക, പാലിലാണ്ടി പീടിക എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 8.30 ന് പാലത്തായിയില്‍ പര്യടനം അവസാനിക്കും.

കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയന്‍, കെ.പി മോഹനന്‍ എംഎല്‍എ മറ്റു എല്‍ഡിഎഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197815/kk-shailajas-tour-is-progressing-in-koothuparam-constituency)