---
title: "യുഡിഎഫ് മേഖല കമ്മറ്റി ഓഫീസ് ഉദ്ഘടനം "
english_title: "Organization of UDF Regional Committee Office at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197828/organization-of-udf-regional-committee-office-at-koothali"
published_at: "2024-04-09T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661515770bc1e_1_bomb.JPG"
keywords: []
---

# യുഡിഎഫ് മേഖല കമ്മറ്റി ഓഫീസ് ഉദ്ഘടനം 

> **Lead Summary:** **കൂത്താളി :** കൂത്താളി പഞ്ചായത്തിലെ വിളയാട്ടുകണ്ടിമുക്കില്‍ യുഡിഎഫ് മേഖല കമ്മറ്റി ഓഫീസ് ഉദ്ഘടനം ചെയ്തു. ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. രാധാകൃഷ്ണന്‍ ഓഫീസ് നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി :** കൂത്താളി പഞ്ചായത്തിലെ വിളയാട്ടുകണ്ടിമുക്കില്‍ യുഡിഎഫ് മേഖല കമ്മറ്റി ഓഫീസ് ഉദ്ഘടനം ചെയ്തു. ഡികെടിഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. രാധാകൃഷ്ണന്‍ ഓഫീസ് നിര്‍വ്വഹിച്ചു.

ഒരു ഭാഗത്തു ബോബ് നിര്‍മ്മാണവും, മറുഭാഗത്തു ജനാധിപത്യത്തെയും മതേതരത്വത്തെയും കശാപ്പുചെയുന്ന രണ്ടുശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മുടെ രാജ്യത്ത് സമാധാനം കാംഷിക്കുന്ന മുഴുവന്‍ ജനാധിപത്യ വിശ്വാസികളും യുഡിഎഫ് മുന്നണിക്കൊപ്പം നിന്ന് പോരാടണമെന്ന് അദേഹം ആവശ്യപ്പെട്ടു.

ജനജീവിതത്തിന്റ ദുസ്ഥിതി മനസ്സിലാകാന്‍ പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയിറങ്ങണമെന്നും പല വീടുകളിലും പട്ടിണിയാണെന്നും പെന്‍ഷനുകളില്ല, മാവേലിസ്റ്റോറില്‍ സാധനങ്ങളില്ല, റേഷന്‍ കടയിലരിയില്ല. സര്‍ക്കാരുകള്‍ ഉറക്കത്തിലാണുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ജമാല്‍ അധ്യഷത വഹിച്ച യോഗത്തില്‍ തണ്ടോറ ഉമ്മര്‍, കെ.ടി. കുഞ്ഞമ്മദ്, മോഹന്‍ദാസ് ഓണിയില്‍, പലറ്റക്കര ഇബ്രായി, സി.കെ പ്രഭാകരന്‍, പത്മാവതി, സിദ്ദിഖ്, റഷീദ്, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197828/organization-of-udf-regional-committee-office-at-koothali)