---
title: "കല്ലൂര്‍ക്കാവ് വിഷുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി "
english_title: "Kallurkao Vishuvilak Aarat flagged off for the festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197834/kallurkao-vishuvilak-aarat-flagged-off-for-the-festival"
published_at: "2024-04-09T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66151ae2d4604_1_aratt.jpg"
keywords: []
---

# കല്ലൂര്‍ക്കാവ് വിഷുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി 

> **Lead Summary:** **പേരാമ്പ്ര: **മലബാറിലെ പ്രമുഖ നാഗ ക്ഷേത്രമായ കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

## Article Content

**പേരാമ്പ്ര: **മലബാറിലെ പ്രമുഖ നാഗ ക്ഷേത്രമായ കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ വിഷുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി.

ക്ഷേത്രം തണ്ടാന്‍ ബാലന്‍ നൊച്ചാടക്കല്‍, വണ്ണാന്‍ സി.കെ നാരായണന്‍, ക്ഷേത്രം കാരണവര്‍ ടി.പി. രാജീവന്‍, ഇളംകോമരം കെ. മനോജന്‍, ക്ഷേത്ര കുടുംബക്കാര്‍ നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊടിയേറ്റം നടന്നത്.

ഏപ്രില്‍ 12 13 14 തീയതികളിലാണ് പ്രധാന ഉത്സവ പരിപാടികള്‍. ഏപ്രില്‍ 12 ന് നട്ടത്തിറ വൈകുന്നേരം 3 മണിക്ക് തണ്ടാന്റെ നേതൃത്വത്തില്‍ ഇളനീര്‍കുല മുറിക്കാന്‍ പുറപ്പെടുന്നു. 6 മണിക്ക് ദീപാരാധന, രാത്രി 8 മണിക്ക് എണ്ണ കൊടുക്കല്‍, 9 മണി പാട്ട് പുരയിലേക്ക് എഴുന്നള്ളത്ത്, തണ്ണീരമൃത് ഒപ്പിക്കല്‍, നട്ടത്തിറ, അരിയളവ്.

ഏപ്രില്‍ 13 ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ കുടവരവ് നടക്കും. വിവിധ ദേശങ്ങളില്‍ നിന്നും കുടവരവ് ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. അന്ന് രാവിലെ 8 മണിക്ക് ഇളനീര്‍ കുല മുറിക്കാന്‍ പുറപ്പെടല്‍, 11 മണിക്ക് ഇളനീര്‍ വെപ്പ്, 11 30 ന് കൊല്ലന്‍ വരവ്, 12 മണിക്ക് പടിഞ്ഞാറ്റയില്‍ നിന്ന് പീഠം, തിരുമുഖം, ഭണ്ഡാരം എന്നിവയോട് കൂടി പാട്ടുപുരയിലേക്ക് എഴുന്നള്ളത്ത്,

1 മണിക്ക് കുടകണ്ട് കുളിക്കല്‍, 3 മണിക്ക് തണ്ണീരമൃത് ഒപ്പിക്കല്‍, തച്ചോറേക്കല്‍, കാവ്തീണ്ടല്‍, 3 30 ന് കൊയിലാണ്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കുടവരവ്, കാവില്‍ കയറല്‍, 6 മണിക്ക് മാറ്റ് കയ്യോല്‍ക്കല്‍, മലക്കളി, രാത്രി 10 മണിക്ക് തായമ്പക, 1 മണിക്ക് കല്ലൂര്‍ മൂഴിയിലേക്ക് എഴുന്നള്ളത്ത്, കാമനും കന്നിയും നൃത്തം.

ഏപ്രില്‍ 14 ന് താലപ്പൊലി രാവിലെ 5 മണിക്ക് കപ്പലോട്ടം തിറ, 8 മണിക്ക് ഇളനീര്‍ കുലമുറിക്കാന്‍ പുറപ്പെടല്‍, 12 മണിക്ക് ഇളനീര്‍ വെപ്പ്, 2 മണിക്ക് പാണ്ടിമേളം, കുളിച്ചാറാട്ട്, തണ്ണീരമൃത് ഒപ്പിക്കല്‍, 4 മണിക്ക് താലപ്പൊലി, 7 മണിക്ക് പാട്ടുപുരയില്‍ നിന്നും പടിഞ്ഞാറ്റയിലേക്ക് തിരിച്ചെഴുന്നള്ളത്ത്, വാളകം കൂടല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197834/kallurkao-vishuvilak-aarat-flagged-off-for-the-festival)