---
title: "കേരള സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകമായി മാറി; ബി.ജെ പി "
english_title: "Kerala government has become a symbol of betrayal of the people; BJP perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19789/kerala-government-has-become-a-symbol-of-betrayal-of-the-people-bjp-perambra"
published_at: "2022-01-08T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d93b7567dae_0000 WATERMARK.jpg"
keywords: []
---

# കേരള സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകമായി മാറി; ബി.ജെ പി 

> **Lead Summary:** **പേരാമ്പ്ര: **കേരള സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകമായി മാറിയെന്ന് ബിജെപി. യുവജനത അനുഭവിക്കുന്ന തൊഴിലില്ലായ്മയും, അനുദിനം സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളും അതിന്റെ നേര്‍ കാഴ്ച്ചയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി ഷൈനി ജോഷി പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കേരള സര്‍ക്കാര്‍ ജനവഞ്ചനയുടെ പ്രതീകമായി മാറിയെന്ന് ബിജെപി. യുവജനത അനുഭവിക്കുന്ന തൊഴിലില്ലായ്മയും, അനുദിനം സ്ത്രീകള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളും അതിന്റെ നേര്‍ കാഴ്ച്ചയാണെന്നും ബിജെപി ജില്ലാ സെക്രട്ടറി ഷൈനി ജോഷി പറഞ്ഞു.

പേരാമ്പ്രയില്‍ സംഘടിപ്പിച്ച മണ്ഢലത്തിലെ വിവിധ മോര്‍ച്ചകളുടെ നേതൃസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ മണ്ഢലം പ്രസിഡന്റ് കെ.കെ. രജീഷ് അധ്യക്ഷത വഹിച്ചു.

തറമല്‍ രാഗേഷ്, കെ. രാഘവന്‍, സി.കെ. ലീല, ജുബിന്‍ ബാലകൃഷ്ണന്‍, ബാബു പിലാറത്ത് , ഇല്ലത്ത് മോഹനന്‍, ടി.എം. ഹരിദാസ്, പ്രസന്ന പുത്തന്‍ പുരക്കല്‍, ബിനീഷ് എടവരാട്, കെ.കെ. സജീവന്‍, കെ.പി.ടി. വത്സലന്‍, സി.ആര്‍. ജയകൃഷ്ണന്‍, ജോസ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19789/kerala-government-has-become-a-symbol-of-betrayal-of-the-people-bjp-perambra)