---
title: "പേരാമ്പ്ര ആര്‍ടിഎ ഓഫീസിലും ഏജന്റുമാരുടെ ഓണ്‍ലൈന്‍ സ്ഥാപനത്തിലും വിജിലന്‍സ് റെയ്ഡ് "
english_title: "Vigilance raid at Perambra RTA office and online establishment of agents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/197923/vigilance-raid-at-perambra-rta-office-and-online-establishment-of-agents"
published_at: "2024-04-09T23:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661581f0e6ca3_1_rta.JPG"
keywords: []
---

# പേരാമ്പ്ര ആര്‍ടിഎ ഓഫീസിലും ഏജന്റുമാരുടെ ഓണ്‍ലൈന്‍ സ്ഥാപനത്തിലും വിജിലന്‍സ് റെയ്ഡ് 

> **Lead Summary:** **പേരാമ്പ്ര:** ഇന്ന് കാലത്ത് മുതല്‍ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. മുന്‍ കാലങ്ങളില്‍ നടന്ന ചില സംഭവങ്ങളും ഇപ്പോള്‍ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

## Article Content

**പേരാമ്പ്ര:** ഇന്ന് കാലത്ത് മുതല്‍ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. മുന്‍ കാലങ്ങളില്‍ നടന്ന ചില സംഭവങ്ങളും ഇപ്പോള്‍ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്.

ആര്‍ടിഎ ഓഫീസിന് മുന്നിലെ പല ഏജന്റുമാരുടെ സ്ഥാപനങ്ങളിലും വിജിലന്‍സ് എത്തി. ആര്‍ടിഒ ഓഫീസിന് സമീപത്തെ കെവി ഓണ്‍ലൈന്‍ കണ്‍സല്‍ട്ടന്‍സിയിലാണ് പരിശോധന നടത്തിയത്. സ്ഥാപനത്തില്‍ സ്ഥിരമായി എത്തി വര്‍ക്കുകള്‍ ചെയ്യുന്ന ഏജന്റിനെ ചുറ്റിപറ്റിയാണ് അന്വേഷണം. സ്ഥാപനത്തിലെ രേഖകകളും പൂര്‍ണമായി പരിശോധിച്ചു.

സ്ഥാപനത്തിലെ കംമ്പ്യൂട്ടറും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്ന ഏജന്റിനെയും അയാളുടെ വാഹനവും വിജിലന്‍സ് പരിശോധിച്ചു. അയാളുടെ വണ്ടിയിലും ഓഫീസിലും ഉണ്ടായിരുന്ന മുന്‍ ആര്‍ടിഒ അധികാരിയുടെ ഒപ്പോടു കൂടിയ കടലാസുകള്‍ അടക്കം വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

പേരാമ്പ്ര ആര്‍ടിഎ ഓഫീസില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയില്‍ അടക്കം വന്‍ അഴിമതി ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കാന്‍ വന്‍ തുക കൈക്കൂലി വാങ്ങിക്കുന്നു എന്ന പരാതി നിലവിലുണ്ട്. ബത്തേരി ആര്‍ടിഎ ഒഫീസില്‍ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവമാണ് പേരാമ്പ്രയിലും പരിശോധന നടത്താന്‍ കാരണം.

ഒന്നര വര്‍ഷം മുന്‍പ് പരിശോധന നടത്തിയെങ്കിലും  ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എം. ഷംജിത്ത്, സി. രാജേഷ് എന്നിവിരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/197923/vigilance-raid-at-perambra-rta-office-and-online-establishment-of-agents)