---
title: "ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം "
english_title: "KK Shailaja's tour won the hearts of the people at koothuparamb"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198014/kk-shailajas-tour-won-the-hearts-of-the-people-at-koothuparamb"
published_at: "2024-04-10T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661648059b44f_1_asss3.JPG"
keywords: []
---

# ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ പര്യടനം 

> **Lead Summary:** കൂത്തുപറമ്പ് : ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ കൂത്തുപറമ്പ് മണ്ഡലം പര്യടനം പാലാത്തായിയില്‍ സമാപിച്ചു. പല സ്വീകരണ കേന്ദ്രങ്ങളിലും വൈകാരികമായിട്ടായിരുന്നു ആളുകള്‍ കെ.കെ ശൈലജയെ സ്വീകരിച്ചത്.

## Article Content

കൂത്തുപറമ്പ് : ജനഹൃദയങ്ങളെ കീഴടക്കി കെ.കെ ശൈലജയുടെ കൂത്തുപറമ്പ് മണ്ഡലം പര്യടനം പാലാത്തായിയില്‍ സമാപിച്ചു. പല സ്വീകരണ കേന്ദ്രങ്ങളിലും വൈകാരികമായിട്ടായിരുന്നു ആളുകള്‍ കെ.കെ ശൈലജയെ സ്വീകരിച്ചത്.

പ്രായത്തെ പോലും വെല്ലുവിളിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിക്കുന്നവരുടെ ഇടയിലൂടെയായിരുന്നു സ്ഥാനാര്‍ത്ഥി ഓരോ സ്വീകരണ കേന്ദ്രത്തിലേക്കും കടന്നു പോയത്.

രാവിലെ പടന്നക്കരയില്‍ നിന്ന് ആരംഭിച്ച പര്യടനം പുളിയനമ്പ്രം, കല്ലറക്കല്‍ പീടിക, ചെറ്റക്കണ്ടി, മുണ്ടത്തോട്, സെന്‍ട്രല്‍ പൊലിയൂര്‍, ചിറക്കര, നൂനുപ്രം, പൂവ്വത്തിന്‍ കീഴില്‍, വെങ്ങളം, മുതിയങ്ങ, പൂക്കോട് തെരു,കുനിയില്‍ പാലം, അടിയറ പാറ,ചോരക്കുളം കനാല്‍, നായനാര്‍ നഗര്‍, കുന്നിന് മീത്തല്‍, കോങ്ങാറ്റ കൃഷ്ണപ്പിള്ള നഗര്‍, മൂഴിവയല്‍, വാച്ചാലി പീടിക, പാറമ്മല്‍, കൈവേലിക്കല്‍, ബേസില്‍ പീടിക, പാലിലാണ്ടി പീടിക എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം രാത്രി പാലത്തായിയില്‍ പര്യടനം അവസാനിച്ചു.

കൂത്തുപറമ്പ് നിയോജകമണ്ഡലം സെക്രട്ടറി കെ ധനജ്ഞയന്‍, കെ.പി മോഹനന്‍ എംഎല്‍എ മറ്റു എല്‍ഡിഎഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി. ഇന്നും നാളെയും കെ.കെ ശൈലജയുടെ പൊതു പര്യടനം ഉണ്ടാവില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198014/kk-shailajas-tour-won-the-hearts-of-the-people-at-koothuparamb)