---
title: "വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുസ്തക മേള സംഘടിപ്പിച്ചു"
english_title: "During this period when reading was dying, the Thurayur Panchayat Muslim League Committee organized a book fair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19805/during-this-period-when-reading-was-dying-the-thurayur-panchayat-muslim-league-committee-organized-a-book-fair"
published_at: "2022-01-08T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d94c490e310_0000 WATERMARK.jpg"
keywords: []
---

# വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുസ്തക മേള സംഘടിപ്പിച്ചു

> **Lead Summary:** ** തുറയൂര്‍: **വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുസ്തക മേള സംഘടിപ്പിച്ചു. കാലത്തെ അതിജീവിക്കുന്ന ഒരു അമൂല്യ സ്വത്താണ് വായന, വായന മരിച്ചു എന്ന് പറയുന്നത് ശരിയല്ല. ഡിജിറ്റല്‍ ലൈബ്രറിയും ഇ-വായനയും പുതിയ കാലത്തേ സംവിദാനമാണ്. വായന ഒരു സംസ്‌കാരമാണ്, പുസ്തക വായന യഥാര്‍ത്ഥത്തില്‍ മനസ്സിനോട് സംവേദിക്കുകയാണ്.

## Article Content

** തുറയൂര്‍: **വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുസ്തക മേള സംഘടിപ്പിച്ചു. കാലത്തെ അതിജീവിക്കുന്ന ഒരു അമൂല്യ സ്വത്താണ് വായന, വായന മരിച്ചു എന്ന് പറയുന്നത് ശരിയല്ല. ഡിജിറ്റല്‍ ലൈബ്രറിയും ഇ-വായനയും പുതിയ കാലത്തേ സംവിദാനമാണ്. വായന ഒരു സംസ്‌കാരമാണ്, പുസ്തക വായന യഥാര്‍ത്ഥത്തില്‍ മനസ്സിനോട് സംവേദിക്കുകയാണ്.

എം.ടി. യും, അക്ബര്‍ കക്കട്ടിലും, വൈക്കം മുഹമ്മദ് ബഷീര്‍, കമല സുരയ്യ എന്നിവരൊക്കെ തങ്ങളുടെ നാടിനെയും പരിസരത്തെയും അടിസ്ഥാനമാക്കി എഴുതുന്നവരാണെന്നും അവര്‍ ഉപയോഗിച്ച വാക്കുകള്‍ മാന്ത്രികമാണ്. കുറഞ്ഞ വാക്കുകള്‍ കൊണ്ട് നെഞ്ചകത്തേക്കു തുളച്ചു കയറുന്ന ശൈലിയാണ് അവരുടേതെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീര്‍ എംഎല്‍എ പറഞ്ഞു.

എവി ഹാജി പൊളിറ്റിക്കല്‍ സ്‌കൂള്‍ സമ്മേളനത്തിന്റെയും പുസ്തക മേളയുടെയും മൂന്നാം ദിവസമായ സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി. അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കോവുമ്മല്‍ അലി അധ്യക്ഷത വഹിച്ചു.

വായന മരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പുസ്തക മേള എന്ത് കൊണ്ടും പ്രസക്തിയുള്ളതാണെന്നും വടകര എംഎല്‍എ കെ.കെ. രമ പറഞ്ഞു.

ഉറൂബ് അവാര്‍ഡ് ജേതാവ് ചന്ദ്രശേഖരന്‍ തിക്കോടി, നിജേഷ് അരവിന്ദ്, ഫൈസല്‍ എളേറ്റില്‍, എന്‍ അഹ്മദ് മാസ്റ്റര്‍ , അഷിത നടുകാട്ടില്‍ , റിയാസ് സലാം, ലത്തീഫ് തുറയൂര്‍ , മൂസ കോത്തമ്പ്ര ,പെരിങ്ങാട്ട് മൊയ്ദീന്‍, പാട്ട കുറ്റി മൊയ്ദീന്‍, പടന്നയില്‍ മുഹമ്മദ് അലി , യൂസുഫ് കേളങ്കണ്ടി, കുനിയില്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19805/during-this-period-when-reading-was-dying-the-thurayur-panchayat-muslim-league-committee-organized-a-book-fair)