---
title: "കിണറില്‍ അകപ്പെട്ട ആള്‍ക്ക് രക്ഷയേകി പേരാമ്പ്ര അഗ്‌നിരക്ഷാ സേന "
english_title: "Perambra fire brigade rescued the person trapped in the well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198069/perambra-fire-brigade-rescued-the-person-trapped-in-the-well"
published_at: "2024-04-10T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616848ee5368_1_kinar.JPG"
keywords: []
---

# കിണറില്‍ അകപ്പെട്ട ആള്‍ക്ക് രക്ഷയേകി പേരാമ്പ്ര അഗ്‌നിരക്ഷാ സേന 

> **Lead Summary:** **കൂരാച്ചുണ്ട് :** കൂരാച്ചുണ്ടില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറില്‍ അകപ്പെട്ട ആള്‍ക്ക് രക്ഷയേകി പേരാമ്പ്ര അഗ്‌നിരക്ഷാ സേന.

## Article Content

**കൂരാച്ചുണ്ട് :** കൂരാച്ചുണ്ടില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങി കിണറില്‍ അകപ്പെട്ട ആള്‍ക്ക് രക്ഷയേകി പേരാമ്പ്ര അഗ്‌നിരക്ഷാ സേന.

കൂരാച്ചുണ്ട് മുടിയന്‍ ചാല്‍ (പട്ടാണിപ്പാറ ) - കായ തടത്തില്‍ ശങ്കരന്‍ ( 70) ആണ് കൂരാച്ചുണ്ട് കുഴുപ്പില്‍ ടോമി യുടെ ഏകദേശം 35 അടിയോളം താഴ്ചയുള്ളതും വായുസഞ്ചാരം കുറവുള്ളതുമായ കിണറില്‍ കുടുങ്ങിയത്.

കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ ശങ്കരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സേനയിലെ സീനിയര്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍ കെ ബൈജുവിന്റെ നേതൃത്ത്വത്തില്‍ സേനാംഗങ്ങള്‍ റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ശങ്കരനെ രക്ഷപ്പെടുത്തി.

ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ആര്‍ സോജു, പി.ആര്‍ സത്യനാഥ്, എം മനോജ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് അനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198069/perambra-fire-brigade-rescued-the-person-trapped-in-the-well)