---
title: "ഈദ് കിറ്റ് വിതരണം നടത്തി"
english_title: "Eid kits distributed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198095/eid-kits-distributed"
published_at: "2024-04-10T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66169dddcfc25_KIT.png"
keywords: []
---

# ഈദ് കിറ്റ് വിതരണം നടത്തി

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ചെറിയ പെരുന്നാള്‍ കിറ്റ് വിതരണം മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പെരിഞ്ചേരി കുഞ്ഞമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു.

ചെറിയ പെരുന്നാള്‍ കിറ്റുകളുടെ വിതരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ നുസ്രത്ത് ടീച്ചര്‍, മുസ്ലിം ലീഗ് നേതാക്കളായ ആലിക്കോയ മഠത്തില്‍, യൂസഫ് പി കെ, കുഞ്ഞമ്മദ് നദീര്‍, ഹസന്‍കുട്ടി വികെ, മൂസ വീ ടി, അബ്ദുല്‍ റഹ്‌മാന്‍ എം ടി സാജിദ് ടി പി തുടങ്ങിയവര്‍ പങ്കെടുത്ത്സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198095/eid-kits-distributed)