---
title: "എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു  ക്ഷേത്രത്തില്‍ മെഗാ തിരുവാതിര നടത്തി"
english_title: "Eravattoor Kuttoth Thekkil Mahavishnu  Mega Thiruvathira held in the temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198102/eravattoor-kuttoth-thekkil-mahavishnu-mega-thiruvathira-held-in-the-temple"
published_at: "2024-04-10T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616a013de3d1_thiruvaathira.png"
keywords: []
---

# എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു  ക്ഷേത്രത്തില്‍ മെഗാ തിരുവാതിര നടത്തി

> **Lead Summary:** **എരവട്ടൂര്‍:** എരവട്ടൂര്‍ കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പുന:പ്രതിഷ്ഠാ - നവീകരണകലശത്തോടനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരനടത്തി. ശ്രീജ രാധാകൃഷ്ണന്‍ കീര്‍ത്തന അനീഷ് ചന്ദ്രികാ ബാലന്‍,ബബിജ ഹരീഷ് ജോസ് ന ശ്രീകേഷ്എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**എരവട്ടൂര്‍:** എരവട്ടൂര്‍ കുട്ടോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം പുന:പ്രതിഷ്ഠാ - നവീകരണകലശത്തോടനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിരനടത്തി. ശ്രീജ രാധാകൃഷ്ണന്‍ കീര്‍ത്തന അനീഷ് ചന്ദ്രികാ ബാലന്‍,ബബിജ ഹരീഷ് ജോസ് ന ശ്രീകേഷ്എന്നിവര്‍ നേതൃത്വം നല്‍കി.

ക്ഷാജനാദി കലശപൂജ മഹാ കുംഭം കലശപൂജ, ബിംബശുദ്ധികലശാഭിഷേകം പൂജ, മഹാ കുംഭപ്രേക്ഷണം, കുണ്ഡശുദ്ധി പൂജ, പ്രായശ്ചിത്ത ഹോമം ശാന്തി ഹോമം അത്ഭുതശാന്തി ഹോമങ്ങളും ക്ഷേത്രം തന്ത്രി ബഹ്‌മശ്രീ ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു.

പാതിരിശ്ശേരി ശ്രീകുമാര്‍ ന സൂതിരിപ്പാട്, ബാണത്തൂര്‍ സുദേവന്‍ നമ്പൂതിരിപ്പാട്, പന്നിയം വള്ളി കേശവന്‍ ഭട്ടതിരിപ്പാട് ബി.ജയ നാരായണന്‍ നമ്പൂതിരിപ്പാട് ബി.ജയശങ്കര്‍ നമ്പുതിരിപ്പാട് ഉപ കര്‍മ്മികളായി നവീകരണകലശപൂജകളും ഹോമങ്ങളും നടത്തി. ഏപ്രില്‍ 15 ന് കാലത്ത് 8 മണിക്കും 10 മണിക്കും ഇടയില്‍ ശ്രീമഹാവിഷ്ണുവിന്റ പുന:പ്രതിഷ്ഠനടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198102/eravattoor-kuttoth-thekkil-mahavishnu-mega-thiruvathira-held-in-the-temple)