---
title: "പേരാമ്പ്രയിലെ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Car accident in Perambra; The young man died while undergoing treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198136/car-accident-in-perambra-the-young-man-died-while-undergoing-treatment"
published_at: "2024-04-11T00:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6616eb91a0c48_1_adarsh.JPG"
keywords: []
---

# പേരാമ്പ്രയിലെ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:**  **പേരാമ്പ്ര :** പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബൊലേറൊ പിക്കപ്പ് വാനില്‍ കാറിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

 **പേരാമ്പ്ര :** പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപം ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബൊലേറൊ പിക്കപ്പ് വാനില്‍ കാറിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാര്‍ ഓടിച്ചിരുന്ന കല്ലോട് കൈപ്രം കുന്നത്ത് കുനി ആദര്‍ശ് (20) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു അപകടം.

കക്കാട് ഭാഗത്ത് നിന്ന് വന്ന കാര്‍ ചെമ്പ്ര റോഡ് ജംഗ്ഷനില്‍ നിര്‍ത്തിയിട്ട പിക്കപ്പില്‍ വന്നിടിച്ച് കാര്‍ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.

ആദര്‍ശിനോടൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും അപകട സമയത്ത് പിക്കപ്പിലുണ്ടായിരുന്ന കാവുന്തറ സ്വദേശിക്കും പരുക്കേറ്റിരുന്നു. ഇവരെ ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആദര്‍ശ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവി:  ആന്റണി. മാതാവ്: ഷീന. സഹോദരി: ആതിര. സംസ്‌കാരം വ്യാഴാഴ്ച പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളി സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198136/car-accident-in-perambra-the-young-man-died-while-undergoing-treatment)