---
title: "കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രഫുല്‍ കൃഷ്ണന് ഉജ്ജ്വല സ്വികരണം "
english_title: "A rousing reception for Praful Krishna in Koothuparamba constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198187/a-rousing-reception-for-praful-krishna-in-koothuparamba-constituency"
published_at: "2024-04-11T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66177b5062935_1_pre2.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലത്തില്‍ പ്രഫുല്‍ കൃഷ്ണന് ഉജ്ജ്വല സ്വികരണം 

> **Lead Summary:** **കൂത്തുപറമ്പ് : **ബലിദാനികളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും മണ്ണായ കൂത്തുപറമ്പ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് സ്ഥാനാര്‍ത്ഥിപര്യടന പരിപാടിയുടെ ഭാഗമായി മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

## Article Content

**കൂത്തുപറമ്പ് : **ബലിദാനികളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും മണ്ണായ കൂത്തുപറമ്പ് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് സ്ഥാനാര്‍ത്ഥിപര്യടന പരിപാടിയുടെ ഭാഗമായി മണ്ഡലത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.

വിലതകര്‍ച്ചമൂലവും വന്യജീവി അക്രമം മൂലവും വിഷമം നേരിടുന്ന കര്‍ഷകര്‍, കുടിവെള്ളം കിട്ടാക്കനിയായി ദുരിതമനുഭവിക്കുന്നവര്‍, വികസനമുരടിപ്പില്‍ വിര്‍പ്പു മുട്ടുന്നവര്‍, ഇവരെല്ലാം സ്ഥാനാര്‍ത്ഥിയോട് തങ്ങളുടെ വേദനകള്‍ പങ്ക് വച്ചു.

വിവിധ സ്ഥലങ്ങളായ,കരിയാട്, പുതുശേരി മുക്ക്, പെരിങ്ങത്തൂര്‍, മുക്കില്‍ പിടിക കടവത്തൂര്‍, പാലത്തായി പുത്തൂര്‍ മടപുര, കൈവേലിക്കല്‍ പാനൂര്‍, വെള്ളങ്ങാട് മുത്താറി പിടിക, പത്തായകുന്ന് കൊട്ടയം പൊയില്‍, പുക്കോട് ആമ്പിലാട് തൊക്കിലങ്ങാടി, അയോദ്ധJനഗര്‍, കാര്യാട്ട് പുറം, ഒറ്റേരി പൊയില്‍, കണ്ണവം കോളനി, മഞ്ഞിപ്പുറം, തുടര്‍ന്ന് ചെറുവാഞ്ചേരിയില്‍ നടന്ന റോഡ് ഷോ യോടെ സ്വീകരണ പരിപാടി സമാപിച്ചു.

വിവിധ സ്വീകരണത്തില്‍ കെ.പി ശ്രീശന്‍, എന്‍ ഹരിദാസ്, ഇ മനിഷ്, പി സത്യപ്രകാശ്, എം.പി സുമേഷ്, ഷിജിന്‍ലില്‍, എ സുരേഷ് ബാബു, വി.പി ഷാജി, ബി.വി. പ്രസിത, സി കെ. സജീവന്‍, ഷൈജു മുരിയാട്, സി.പി സംഗിത, വി.പി സുരേന്ദ്രന്‍, കെ.കെ ധനങജയന്‍, ഇ.പി ബിജു, എന്‍ രതി, സി.കെ കുഞ്ഞിക്കണ്ണന്‍, രാജേഷ് കെച്ചങ്ങാടി, കെ.സി വിഷ്ണു, അശോകന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198187/a-rousing-reception-for-praful-krishna-in-koothuparamba-constituency)