---
title: "അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് ഊട്ടേരിയില്‍ ലഹരി മാഫിയ സംഘത്തിന് കൂച്ചുവിലങ്ങായി ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു"
english_title: "Vigilance committee formed to nab drug mafia in 6th ward Outeri of Arikkulam panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19819/vigilance-committee-formed-to-nab-drug-mafia-in-6th-ward-outeri-of-arikkulam-panchayath"
published_at: "2022-01-08T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d95ea5939ed_0000 WATERMARK.jpg"
keywords: []
---

# അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് ഊട്ടേരിയില്‍ ലഹരി മാഫിയ സംഘത്തിന് കൂച്ചുവിലങ്ങായി ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** അരിക്കുളം:** **അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് ഊട്ടേരിയില്‍ ലഹരി മാഫിയ സംഘത്തിന് കൂച്ചുവിലങ്ങായി ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു.

## Article Content

അരിക്കുളം:** **അരിക്കുളം പഞ്ചായത്തിലെ ആറാം വാര്‍ഡ് ഊട്ടേരിയില്‍ ലഹരി മാഫിയ സംഘത്തിന് കൂച്ചുവിലങ്ങായി ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചു.

പ്രദേശത്തിന്റ സൈ്വര്യജീവിതം തകര്‍ത്തുകൊണ്ട് അഴിഞ്ഞാടുന്ന ലഹരിമാഫിയ സംഘത്തിനെ പ്രതിരോധിക്കാന്‍ വേണ്ടി വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരണം നടത്തി.

അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

പ്രിവനറിങ്ങ് ഓഫീസര്‍ എക്‌സൈസ് വകുപ്പ് പി. ബാബു, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എന്‍. അടിയോടി, എസ.് മുരളി, റിയാസ് ഉട്ടേരി, സി.എം.കൃഷ്ണന്‍, വി.പി. ശരീഫ്, രവി ചാലയില്‍, ശാന്ത മേകോത്ത്, ഇ.പി.രാഗേഷ് എന്നിവര്‍ സംസാരിച്ചു.

ജാഗ്രതാ കമ്മിറ്റി കണ്‍വീനറായി ടി.കെ. ശശിയെയും ചെയര്‍മാനായി ഇ.പി. രാഗേഷിനെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19819/vigilance-committee-formed-to-nab-drug-mafia-in-6th-ward-outeri-of-arikkulam-panchayath)