---
title: "ഈദുല്‍ ഫിത്തര്‍ ആഹ്‌ളാദപൂര്‍വ്വം ആഘോഷിച്ചു "
english_title: "Eid-ul-Fitr was celebrated with joy at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198210/eid-ul-fitr-was-celebrated-with-joy-at-perambra"
published_at: "2024-04-11T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66178e1c342ed_1_perunnal2.jpg"
keywords: []
---

# ഈദുല്‍ ഫിത്തര്‍ ആഹ്‌ളാദപൂര്‍വ്വം ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഈദുല്‍ ഫിത്തര്‍ ( ചെറിയ പെരുന്നാള്‍) നാടെങ്ങും ആഹ്‌ളാദപൂര്‍വ്വം ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര: **ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചു കൊണ്ട് ഈദുല്‍ ഫിത്തര്‍ ( ചെറിയ പെരുന്നാള്‍) നാടെങ്ങും ആഹ്‌ളാദപൂര്‍വ്വം ആഘോഷിച്ചു.

പള്ളികളില്‍ നിന്നും ഈദ് ഗാഹുകളില്‍ നിന്നും ഉയര്‍ന്ന തക്ബീര്‍ ധ്വനി ശ്രവിച്ചാണ് നാടും നഗരവും ഉണര്‍ന്നത്. പെരുന്നാള്‍ പ്രാര്‍ത്ഥനയില്‍ നിരവധി വിശ്വാസികള്‍ പങ്കു ചേര്‍ന്നു.

പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദില്‍ മുനീര്‍ ദാരിമി, കക്കാട് ജുമുഅത്ത് പള്ളിയില്‍ അഷ്‌റഫ് അമാനി ,വാല്യക്കോട് ജുമാ മസ്ജിദില്‍ യൂസുഫ് ഫൈസി, വയലാളി മസ്ജിദുത്തഖ് വയില്‍ സയ്യിദ് സമാഹ് അന്‍വരി തങ്ങള്‍, കല്ലോട് മസ്ജിദുറഹ്‌മയില്‍ ഹനീഫ് റഹ്‌മാനി, ചാലിക്കര ജുമുഅത്ത് പള്ളിയില്‍ മുഹമ്മദലി ബാഖവി, ചേനോളി ജുമാ മസ്ജിദില്‍ റിഷാദ് മൗലവി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

ഈദ് ഗാഹിന് പേരാമ്പ്ര ടാക്‌സി സ്റ്റാന്റില്‍ ജൗഹര്‍ അയനിക്കോടും, ചാലിക്കര സലഫി മസ്ജിദ് പരിസരത്ത് സുലൈമാന്‍ മുസ്ല്യാരും, നൊച്ചാട് അന്‍വര്‍ ഷാ നൊച്ചാടും, മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ് ലാഹി പരിസരത്ത് ഷമീര്‍ വാകയാടും, കായണ്ണയില്‍ സി. ഇബ്രാഹീം ഫാറൂഖിയും നേതൃത്വം നല്‍കി.

പ്രാര്‍ത്ഥനാനന്തരം മതപണ്ഡിതര്‍ നടത്തിയ ഉദ്‌ബോധനത്തില്‍ നോമ്പിലൂടെ ആര്‍ജിച്ച ആത്മ സംസ്‌കരണവും സഹനശേഷിയും വരാനിരിക്കുന്ന നാളുകളില്‍ ഊര്‍ജമാകണമെന്ന് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198210/eid-ul-fitr-was-celebrated-with-joy-at-perambra)