---
title: "ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍ "
english_title: "One and a half year old girl found dead at home"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198251/one-and-a-half-year-old-girl-found-dead-at-home"
published_at: "2024-04-11T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617bfed5885e_1_baby.jpg"
keywords: []
---

# ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍ 

> **Lead Summary:** **മേപ്പയ്യൂര്‍: **വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്.

## Article Content

**മേപ്പയ്യൂര്‍: **വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്.

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. മാതാവ് ഫായിസയെ (28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു.

മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198251/one-and-a-half-year-old-girl-found-dead-at-home)