---
title: "സമഭാവന തിയേറ്റേഴ്‌സ് കാവുന്തറ : ഖാന്‍ കാവില്‍ പുരസ്‌കാരം സി.വി. ബാലകൃഷ്ണന് "
english_title: "Contribution Theaters Kaunthara: Khan Kavil Award goes to CV Balakrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19827/contribution-theaters-kaunthara-khan-kavil-award-goes-to-cv-balakrishnan"
published_at: "2022-01-08T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d96551afcbe_0000 WATERMARK.jpg"
keywords: []
---

# സമഭാവന തിയേറ്റേഴ്‌സ് കാവുന്തറ : ഖാന്‍ കാവില്‍ പുരസ്‌കാരം സി.വി. ബാലകൃഷ്ണന് 

> **Lead Summary:** **കാവുന്തറ: **സമഭാവന തിയേറ്റേഴ്‌സ് കാവുന്തറയുടെ മികച്ച ശബ്ദ കലാകാരനുള്ള നാലാമത് ഖാന്‍ കാവില്‍ പുരസ്‌കാരത്തിന് സി.വി. ബാലകൃഷ്ണന്‍ അര്‍ഹനായി. അനൗണ്‍സറും പ്രഭാഷകനും നാടകകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് അദ്ദേഹം.

## Article Content

**കാവുന്തറ: **സമഭാവന തിയേറ്റേഴ്‌സ് കാവുന്തറയുടെ മികച്ച ശബ്ദ കലാകാരനുള്ള നാലാമത് ഖാന്‍ കാവില്‍ പുരസ്‌കാരത്തിന് സി.വി. ബാലകൃഷ്ണന്‍ അര്‍ഹനായി. അനൗണ്‍സറും പ്രഭാഷകനും നാടകകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് അദ്ദേഹം.

ശ്രീമൂലനഗരം മോഹന്‍, എം. തങ്കമണി, ചന്ദ്രശേഖരന്‍ തിക്കോടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നടക്കുന്ന കെ.ടി. ബഷീര്‍ സ്മൃതി 'ആയിരം ഓര്‍മ്മകള്‍' എന്ന പരിപാടിയില്‍ പ്രശസ്ത കവി വീരാന്‍കുട്ടി പുരസ്‌കാരം സമര്‍പ്പിക്കും.

കേരള സംസ്ഥാന സ്‌നേഹ വീട് പുരസ്‌കാരം നേടിയ മെജീഷ്യന്‍ ബാലന്‍ മാന്ത്രികനെയും ആദരിക്കും. വാര്‍ഡ് അംഗം പി.പി. രജില അധ്യക്ഷത വഹിക്കും. കാവില്‍ പി. മാധവന്‍, കെ.കെ. മനോജ്, പി.സി. മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19827/contribution-theaters-kaunthara-khan-kavil-award-goes-to-cv-balakrishnan)