---
title: "എം.എസ്.സി കെമിസ്ട്രിയില്‍ ഉന്നത വിജയം    നേടിയ അയന ശങ്കരനെ അനുമോദിച്ചു"
english_title: "High success in MSc Chemistry    Congratulated Ayana Sankaran for winning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198280/high-success-in-msc-chemistry-congratulated-ayana-sankaran-for-winning"
published_at: "2024-04-11T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617dc72ea578_anumodhanam.png"
keywords: []
---

# എം.എസ്.സി കെമിസ്ട്രിയില്‍ ഉന്നത വിജയം    നേടിയ അയന ശങ്കരനെ അനുമോദിച്ചു

> **Lead Summary:** **പേരാമ്പ്ര :** കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി കെമിസ്ട്രിയില്‍ ഉന്നത വിജയം നേടിയ നരയംകുളത്തെ അയന ശങ്കരനെ നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു.

## Article Content

**പേരാമ്പ്ര :** കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എസ്.സി കെമിസ്ട്രിയില്‍ ഉന്നത വിജയം നേടിയ നരയംകുളത്തെ അയന ശങ്കരനെ നരയംകുളം ജീവനം എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അനുമോദിച്ചു.

റിട്ട: ജവാനും ബാലുശ്ശേരി ഹോം ഗാര്‍ഡുമായ ആയാട്ട് ശങ്കരന്റേയും റീത്തയുടേയും മകളാണ് അയന. ജീവനം ചെയര്‍മാന്‍ ടി. പി. ബലറാം ഉപഹാരം നല്‍കി.

കണ്‍വീനര്‍ സി. എച്ച്. ഗോപാലന്‍കുട്ടി, പി. എം. ചന്ദ്രന്‍ എന്നിവര്‍പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198280/high-success-in-msc-chemistry-congratulated-ayana-sankaran-for-winning)