---
title: "റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി"
english_title: "Rafeeq handed over the first installment to the Medical Aid Committee naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19832/rafeeq-handed-over-the-first-installment-to-the-medical-aid-committee-naduvannur"
published_at: "2022-01-08T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d96b4573240_0000 WATERMARK.jpg"
keywords: []
---

# റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി

> **Lead Summary:** ** നടുവണ്ണൂര്‍: **റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി. ഇരുവൃക്കകളും തകരാറിലായി മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനാകുന്ന പുളിയോട്ട് മുക്കിലെ പുതിയോട്ടില്‍ റഫീഖിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനസഹായം കൈമാറി.

## Article Content

** നടുവണ്ണൂര്‍: **റഫീഖ് ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് ആദ്യ ഗഡു തുക കൈമാറി. ഇരുവൃക്കകളും തകരാറിലായി മാറ്റി വെക്കല്‍ ശാസ്ത്രക്രിയക്ക് വിധേയനാകുന്ന പുളിയോട്ട് മുക്കിലെ പുതിയോട്ടില്‍ റഫീഖിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ധനസഹായം കൈമാറി.

പുളിയോട്ട് മുക്ക് എംഐഎം പ്രവാസി വാട്‌സപ്പ് ഗ്രൂപ്പ് സമാഹരിച്ച ആദ്യ ഗഡുവായ രണ്ടര ലക്ഷം രൂപയാണ് ധനസഹായമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ചികിത്സാ സഹായ കമ്മിറ്റി കോഡിനേറ്റര്‍ ഇമ്പിച്ചി മമ്മു വെള്ളിയൂരിന് കൈമാറിയത്. ഇല്ലത്ത് അസീസ് അധ്യക്ഷത വഹിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തകന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി, സയ്യിദലി തങ്ങള്‍ പാലേരി, വി.പി. ഇസ്മായില്‍ മൗലവി വെള്ളിയൂര്‍, നാസര്‍ മൂലാട്, ശിഹാബ് കന്നാട്ടി, നൗഷാദ് പുതിയോട്ടില്‍, എ. ലിര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19832/rafeeq-handed-over-the-first-installment-to-the-medical-aid-committee-naduvannur)