---
title: "പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക; സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം ആവശ്യപ്പെട്ടു "
english_title: "Allow Legal Metrology Office in Perambalur; CITU Perambra Regional Conference demanded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19842/allow-legal-metrology-office-in-perambalur-citu-perambra-regional-conference-demanded"
published_at: "2022-01-08T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9746f5308f_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്രയില്‍ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കുക; സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം ആവശ്യപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ മീറ്റര്‍ സീലിംഗിന് ആവശ്യമായ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കണമെന്ന് സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ മീറ്റര്‍ സീലിംഗിന് ആവശ്യമായ ലീഗല്‍ മെട്രോളജി ഓഫീസ് അനുവദിക്കണമെന്ന് സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം ആവശ്യപ്പെട്ടു.

ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം പേരാമ്പ്ര റീജ്യനല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്. സമ്മേളനം ഏ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.എം. ബാബു അദ്ധ്യക്ഷത വഹിച്ചു.

ടി.കെ. ലോഹിതാക്ഷന്‍, പരാണ്ടി മനോജ്, ഒ.ടി രാജു എന്നിവര്‍ സംസാരിച്ചു. കെ.അഭിലാഷ് പ്രസിഡന്റും, സി.പി.സി. ബാബു, സി.ബി. കുമാര്‍ വൈസ് പ്രസിഡന്റുമാരായും, എ.എം. അബ്ദുള്‍ സലാം, ജി.ടി. ലിനീഷ് ജോ. സെക്രട്ടറിമാരും, സി.എം. ബാബു ഖജാന്‍ജി എന്നിവരെ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19842/allow-legal-metrology-office-in-perambalur-citu-perambra-regional-conference-demanded)