---
title: "അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു "
english_title: "Fifth Indian Truth Nesto Woman Excellence Award presented perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19847/fifth-indian-truth-nesto-woman-excellence-award-presented-perambra"
published_at: "2022-01-08T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d97be9e6763_0000 WATERMARK.jpg"
keywords: []
---

# അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര**: ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു. പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടന്നത്. കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അവാര്‍ഡ് സമ്മാനിച്ചു.

## Article Content

**പേരാമ്പ്ര**: ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം വിതരണം ചെയ്തു. പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് പുരസ്‌കാര വിതരണം നടന്നത്. കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അവാര്‍ഡ് സമ്മാനിച്ചു.

സാന്ത്വന പരിചരണ രംഗത്തെ മികവിന് മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എംഎല്‍എക്കും, മുപ്പത് വര്‍ഷത്തിലധികമായി നൃത്തത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സിത്താര ബാലകൃഷ്ണന് നര്‍ത്തകിക്കുള്ള പുരസ്‌കാരവും, മാതൃകാ ജനപ്രതിനിധിക്കുള്ള പുരസ്‌കാരംമുന്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായദേവി വയനാടിനും, പ്രമീള സക്കറിയ എറണാകുളത്തിന് മികച്ച സ്വയം സംരംഭക പുരസ്‌കാരവും, രജനി പ്രവീണ്‍ കോഴിക്കോടിന് സംഗീത രംഗത്തെ മികവിനുള്ള പുരസ്‌കാരം, സഹജീവി സ്‌നേഹം മാതൃക പുരസ്‌കാരം ശോഭന നായര്‍ കാഞ്ഞങ്ങാട്, എഴുത്തുകാരികളുടെ കാവ്യ സമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യ പുരസ്‌കാരത്തിന് ഡോ. കല സജീവനും അര്‍ഹയായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. പാത്തുമ്മ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ.പ്രമോദ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എം.റീന, മുൻ എം.എൽ.എ ഏ.കെ.പത്മനാഭൻ, വിനോദൻ തയ്യിൽ നെസ്റ്റോ കോഴിക്കോട്, രാജൻ മരുതേരി , സി.പി.അസീസ്, പി.ബാലൻ അടിയോടി, കെ.പി.ആലിക്കുട്ടി, കെ. ലോഹ്യ, ജയകൃഷ്ണൻ നോവ, സി.കെ.ചന്ദ്രൻ ,ഷഫീഖ് ദിയ ഗോൾഡ്, പി.കെ.എം.ബാലകൃഷ്ണൻ, നടൻ മുഹമ്മദ് പേരാമ്പ്ര, പേരാമ്പ്ര  പ്രസ് ക്ലബ്ബ് സെക്രട്ടറി ദേവരാജ് കന്നാട്ടി , വി.ശ്രീനി, ഗംഗാധരൻ കൂത്താളി എന്നിവർ പ്രസംഗിച്ചു. പത്രവായനമത്സര വിജയികൾക്ക് എം.എൽ.എ കാനത്തിൽ ജമീല സമ്മാനം നൽകി. ഇ.എം.ബാബു സ്വാഗതവും റഷീദ് മുതുകാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19847/fifth-indian-truth-nesto-woman-excellence-award-presented-perambra)