---
title: "കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം സോമന്‍ കടലൂരിന് സമര്‍പ്പിച്ചു "
english_title: "KP Kayalad Literary Award presented to Soman Cuddalore"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19856/kp-kayalad-literary-award-presented-to-soman-cuddalore"
published_at: "2022-01-08T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d98ba30aeeb_WATER MARK.JPG"
keywords: []
---

# കെ.പി.കായലാട് സാഹിത്യ പുരസ്‌കാരം സോമന്‍ കടലൂരിന് സമര്‍പ്പിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **പുരോഗമന കലാസാഹിത്യ സംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കെ.പി കായലാട് അനുസ്മരണ പരിപാടി ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

** മേപ്പയ്യൂര്‍: **പുരോഗമന കലാസാഹിത്യ സംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കെ.പി കായലാട് അനുസ്മരണ പരിപാടി ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. ട്രസ്റ്റ് സെക്രട്ടറി സി.പി.അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പുരോഗമന കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ആറാമത് കെ.പി.കായലാട് സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ സോമന്‍ കടലൂരിന് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ മെമന്റോയും പ്രശസ്തിപത്രവും അയ്യായിരത്തിയൊന്ന് രൂപയുടെ ക്വാഷ് അവാര്‍ഡും സമര്‍പ്പിച്ചു.

എം.പി.അനസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കെ.രാജീവന്‍, പി.പി.രാധാകൃഷ്ണന്‍, ശിവദാസ് ചെമ്പ്ര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.രതീഷ് സ്വാഗതവും പി.കെ.ഷിംജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19856/kp-kayalad-literary-award-presented-to-soman-cuddalore)