---
title: "കെ.കെ ശൈലജക്ക് തലശ്ശേരി നിയോജക മണ്ഡലത്തില്‍ ആവേശോജ്ജ്വല സ്വീകരണം"
english_title: "KK Shailajak received enthusiastic reception in Thalassery constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198572/kk-shailajak-received-enthusiastic-reception-in-thalassery-constituency"
published_at: "2024-04-13T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a32550a0b0_1_ashy.JPG"
keywords: []
---

# കെ.കെ ശൈലജക്ക് തലശ്ശേരി നിയോജക മണ്ഡലത്തില്‍ ആവേശോജ്ജ്വല സ്വീകരണം

> **Lead Summary:**  തലശ്ശേരി: എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനത്തില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ ആവേശോജ്ജ്വല സ്വീകരണങ്ങള്‍. രാവിലെ അരയാക്കൂല്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.

## Article Content

 തലശ്ശേരി: എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനത്തില്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ ആവേശോജ്ജ്വല സ്വീകരണങ്ങള്‍. രാവിലെ അരയാക്കൂല്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.

ആവേശം നിറഞ്ഞ സ്വീകരണങ്ങളാണ് ഓരോ കേന്ദ്രങ്ങളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയെ കാണാന്‍ വേനല്‍ ചൂടിനെ മറികടന്നു കൊണ്ട് നിരവധിയാളുകളാണ് എത്തിയത്.

ജനങ്ങളാകെ ഇടതു പക്ഷത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് വടകരയും കേരളവും കണ്ടു കൊണ്ടിരിക്കുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.

ടി.വി അനന്തന്‍ നായര്‍ ക്ലബ്ബ് കുണ്ടുചിറ, നള്ളച്ചേരി, പെരുന്താറ്റില്‍, മഠത്തും ഭാഗം, ചിറമ്മല്‍ മാപ്പിള സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി മനേക്കരയിലാണ് പര്യടനം അവസാനിച്ചത്.

സിപിഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജന്‍, തലശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി എം.സി പവിത്രന്‍, മറ്റു എല്‍ഡിഎഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198572/kk-shailajak-received-enthusiastic-reception-in-thalassery-constituency)