---
title: "വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "The elderly man was found dead at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198661/the-elderly-man-was-found-dead-at-kayanna"
published_at: "2024-04-13T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661aae3c76c9c_1_abo.jpg"
keywords: []
---

# വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **കായണ്ണബസാര്‍:** കായണ്ണ മൊട്ടന്തറ രാജീവ് ദശലക്ഷം കോളനിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**കായണ്ണബസാര്‍:** കായണ്ണ മൊട്ടന്തറ രാജീവ് ദശലക്ഷം കോളനിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ കോളനിയില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിജയ (68) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ശനിയാഴ്ച രാവിലെ കോളനിവാസികള്‍ വീടിനകത്ത് കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. കൂരാച്ചുണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. ഇദ്ദേഹം അവിവാഹിതനാണെന്ന് പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198661/the-elderly-man-was-found-dead-at-kayanna)