---
title: "നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാസ്സ് വേര്‍ഡ് ക്യാമ്പ് ആരംഭിച്ചു "
english_title: "Password camp started at Nochchad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19877/password-camp-started-at-nochchad-higher-secondary-school"
published_at: "2022-01-08T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d9b612a9c10_WATER MARK.JPG"
keywords: []
---

# നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാസ്സ് വേര്‍ഡ് ക്യാമ്പ് ആരംഭിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ട് ന്യൂന പക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന പാസ്സ് വേര്‍ഡ് ക്യാമ്പ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.

## Article Content

** പേരാമ്പ്ര: **ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷമത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൊണ്ട് ന്യൂന പക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന പാസ്സ് വേര്‍ഡ് ക്യാമ്പ് നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.

രണ്ട് ദിനങ്ങളിലായി നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വാകയാട്, നടുവണ്ണൂര്‍, പേരാമ്പ്ര, നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100 അംഗങ്ങള്‍ പങ്കെടുത്തു.

ക്യാമ്പില്‍ വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണവും, പഠന മികവും കരിയര്‍ ഗൈഡന്‍സും ലക്ഷ്യം വെച്ച് കൊണ്ടുള്ള ക്ലാസുകളും നടക്കും. ക്യാമ്പ് തുറമുഖം, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി അധ്യക്ഷയായി. സിസിഎംവൈ കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡോ.പി പി അബ്ദുല്‍ റസാഖ് ക്യാമ്പ് വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ എ.വി അബ്ദുള്ള മുഖ്യാതിഥിയായി.

ഡോക്ടറേറ്റ് നേടിയ കെ.വി അബുവിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ കെ. മധു കൃഷ്ണന്‍, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി മണി, പ്രിന്‍സിപ്പാള്‍ സി. അബ്ദുറഹ്മാന്‍, ഹെഡ് മാസ്റ്റര്‍ കെ. അഷ്റഫ്, സി.കെ അശോകന്‍, വി.എം അഷ്റഫ്, കെ.വി അബു, പി.പി അബ്ദുറഹ്മാന്‍, പി.പി മുഹമ്മദ്, കണ്‍വീനര്‍ പി.സി മുഹമ്മദ് സിറാജ്, കോ ഓര്‍ഡിനേറ്റര്‍ കെ.എം ഷാമില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19877/password-camp-started-at-nochchad-higher-secondary-school)