---
title: " നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വിഷുക്കോടി നല്‍കി "
english_title: " At Nochad Higher Secondary School Vishu kodi distributed to differently-abled students "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/198912/at-nochad-higher-secondary-school-vishu-kodi-distributed-to-differently-abled-students"
published_at: "2024-04-15T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d08cbe1332_school.png"
keywords: []
---

#  നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വിഷുക്കോടി നല്‍കി 

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് ഹയര്‍സെക്കണ്ടറി ഹൈസ്‌കൂള്‍, പ്ലസ് ടു വിഭാഗങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ അധ്യാപകരുടെ റമദാന്‍ -വിഷു കോടി വിതരണവും ജില്ലാ ഉപജില്ലാ മത്സരങ്ങളില്‍ നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിഭാഗത്തില്‍ വിവിധ സ്‌പോര്‍ട്‌സ് മല്‍സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

## Article Content

**നൊച്ചാട്:** നൊച്ചാട് ഹയര്‍സെക്കണ്ടറി ഹൈസ്‌കൂള്‍, പ്ലസ് ടു വിഭാഗങ്ങളില്‍ പഠിക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ അധ്യാപകരുടെ റമദാന്‍ -വിഷു കോടി വിതരണവും ജില്ലാ ഉപജില്ലാ മത്സരങ്ങളില്‍ നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിഭാഗത്തില്‍ വിവിധ സ്‌പോര്‍ട്‌സ് മല്‍സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ബിആര്‍സി പേരാമ്പ്രയിലെബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റര്‍ നിത ബിപി സി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.സമീര്‍ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ്സ് എം.ബിന്ദു, ഡെപ്യൂട്ടി എച്ച്.എം സി.നസീറ ,മാനേജിങ് കമ്മിറ്റി അംഗം ടി.മുഹമ്മദ് സ്‌പെഷ്യല്‍ എജുക്കേറ്റര്‍ ആഷ കൃഷ്ണമൂര്‍ത്തി., സി. ആര്‍.സി കോഡിനേറ്റര്‍ അനുശ്രീഎന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/198912/at-nochad-higher-secondary-school-vishu-kodi-distributed-to-differently-abled-students)