---
title: "കെ.പി.എസ്.ടി.എ മേലടി ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരം"
english_title: "KPSTA Select Sajithmadha Mega Quiz match"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19912/kpsta-select-sajithmadha-mega-quiz-match"
published_at: "2022-01-09T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da689c429dd_WATER MARK.JPG"
keywords: []
---

# കെ.പി.എസ്.ടി.എ മേലടി ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് മത്സരം

> **Lead Summary:** ** മേപ്പയ്യൂര്‍ **: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് മത്സരം നടത്തി. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 128 കുട്ടികള്‍ പങ്കെടുത്തു.

## Article Content

** മേപ്പയ്യൂര്‍ **: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപജില്ലാ തല സ്വദേശ് മെഗാ ക്വിസ്സ് മത്സരം നടത്തി. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി 128 കുട്ടികള്‍ പങ്കെടുത്തു.

മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീനിലയം വിജയന്‍, കെ.എ.പി.ടി.യു. മുന്‍ സംസ്ഥാന ട്രഷറര്‍ എം.എം.കരുണാകരന്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

ഉപജില്ലാ പ്രസിഡന്റ് ജി.പി. സുധീര്‍ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന്‍, ആര്‍.പി. ഷോഭിദ്, കെ.വി.രജീഷ്‌കുമാര്‍ , വി.ടി. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

ക്വിസ്സ് മത്സരത്തിന് നാസിബ് കരുവോത്ത്, ടി.കെ.രജിത്ത്, ജി.രാഗേഷ്, ജി.എസ്.സീന, ഇ. പ്രകാശന്‍, കെ.നീതു, പി.ബി. അദ്വൈത്, പി.എന്‍. യദുകൃഷ്ണന്‍, ടി.പി. നജ്മ, എന്‍. ഫിയാസ്, മുഹമ്മദ് ഷാദി എന്നിവര്‍ നേതൃത്വം നല്‍കി.

എല്‍.പി. വിഭാഗത്തില്‍ നിന്ന് പാര്‍ത്ഥിവ്. എം.ജി. (പാമ്പിരികുന്ന് എല്‍.പി.സ്‌കൂള്‍), വേധവ്കൃഷ്ണ ( പള്ളിക്കര സെന്‍ട്രല്‍ എല്‍.പി.സ്‌കൂള്‍), ദിയലക്ഷ്മി ( കായലാട് എല്‍.പി.സ്‌കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

യു.പി. വിഭാഗത്തില്‍ നിന്ന് വേദിക (തൃക്കോട്ടൂര്‍ യു.പി.സ്‌കൂള്‍), നിവേദ്യ (തൃക്കോട്ടൂര്‍ യു.പി.സ്‌കൂള്‍), ദേവലക്ഷ്മി (സി.കെ.ജി. ഹയര്‍സെക്കണ്ടറി സ്‌കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്ന് പി.ശ്രീലക്ഷ്മി ( സി.കെ.ജി.എം.എച്ച്.എസ്.), എ. അഭിന്‍രാജ് ( എസ്.എ.വി.എച്ച്.എസ്. നടുവത്തൂര്‍ ), വി. അധീല്‍ കൃഷ്ണ( ജി.എച്ച്.എസ്. ചെറുവണ്ണൂര്‍ ) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്ന് ഡി.എസ്. ശരത്കൃഷ്ണ (എസ്.എ.വി.എച്ച്.എസ്‌നടുവത്തൂര്‍ ), എം. നവനീത് (ജി.എച്ച്.എസ്. ആവള ), എസ്. ശ്രാവണ ( ജി.വി.എച്ച്.എസ്.എസ്. പയ്യോളി ) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19912/kpsta-select-sajithmadha-mega-quiz-match)