---
title: "മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു "
english_title: "VT Balram said that only The Congress can protect a secular India. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199155/vt-balram-said-that-only-the-congress-can-protect-a-secular-india"
published_at: "2024-04-16T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661e6d56919af_shafi.png"
keywords: []
---

# മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു 

> **Lead Summary:** **പേരാമ്പ്ര:** മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം പ്രസ്താവിച്ചു.

## Article Content

**പേരാമ്പ്ര:** മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം പ്രസ്താവിച്ചു.

വടകര പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം ചാലിക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യം ശിഥിലമായി കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പുതിയ ഗ്യാരണ്ടിയുമായി മോദി വന്നെങ്കിലും വിലക്കയറ്റം കൊണ്ട് ജനജീവിതത്തെ ദു:സഹമാക്കിയിരിക്കുകയാണ്.

രാഷ്ട്രീയ ഫാസിസ്റ്റുകള്‍ക്കെതിരെയും വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെയുമുള്ള വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞടുപ്പെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.സ്വാഗതം സംഘം ചെയര്‍മാന്‍ എസ്.കെ അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ രമ എം എല്‍ എ, പാറക്കല്‍ അബ്ദുള്ള, ഇസ്മയില്‍ വയനാട്, കെ. മധു കൃഷ്ണന്‍, ജിതേഷ് മുതുകാട്, അന്‍വര്‍ ഷാ നൊച്ചാട്,അശോകന്‍ മുതുകാട്, പി.എം പ്രകാശന്‍, ടി.പി നാസര്‍, ബാബു ഒഞ്ചിയം, ടി.കെ ഇബ്രായി, സി.കെ അജീഷ് തുടങ്ങിയവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199155/vt-balram-said-that-only-the-congress-can-protect-a-secular-india)