---
title: "പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷിക ജനറല്‍ ബോഡി മീറ്റും "
english_title: "Perambra Darunnujum Orphanage Alumni Reunion and Annual General Body Meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19934/perambra-darunnujum-orphanage-alumni-reunion-and-annual-general-body-meet"
published_at: "2022-01-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da8634286b5_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷിക ജനറല്‍ ബോഡി മീറ്റും 

> **Lead Summary:** **പേരാമ്പ്ര : **ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര : **ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ശ്രദ്ധേയമായി.

ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് പ്രസിഡന്റ് എന്‍. അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ദാറുന്നുജൂം ഓര്‍ഫനേജ് പ്രസിഡന്റ് പ്രൊഫ. സി ഉമര്‍ ഉദ്ഘാടനം ചെയ്തു.

ദാറുന്നുജൂം സ്ഥാപനങ്ങളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും ഗുണനിലവാരം ഉയര്‍ത്തുതിനുമുള്ള വിവിധ പദ്ധതികള്‍ കമ്മിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംരംഭങ്ങളില്‍ മികച്ച പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി. അബ്ദുല്‍സലാം, സിറാജ് മേപ്പയൂര്‍, മാനേജര്‍ ഹാരിസ് അരിക്കുളം, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ സി മൊയ്തു മൗലവി, എന്‍.പി.എ കബീര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്‌റ്റേറ്റ് അവാര്‍ഡ് 2020- The Best oscially performing techer അവാര്‍ഡ് കരസ്ഥമാക്കിയ പ്രൊഫ.സി ഉമര്‍, മജ്ലിസ് മദ്രസകളിലെ സംസ്ഥാനത്തെ മികച്ച അധ്യാപകന്‍ അവാര്‍ഡ് കരസ്ഥമാക്കിയ സി.മൊയ്തുമൗലവി, നമ്പീശന്‍ മാസ്റ്റര്‍ പുരസ്‌കാരം 2021 സംസ്ഥാനതലത്തില്‍ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ ക്രിയാഗവേഷണ പുരസ്‌കാരം നേടിയ എന്‍.പി അബ്ദുല്‍ കബീര്‍, മദ്രസ, സ്‌കൂള്‍ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിച്ചു.

പൂര്‍വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറി. പൂര്‍വ്വകാല സ്ഥാപന സ്മരണകളും, പഴയതും പുതിയതുമായ ജീവിതാനുഭവങ്ങളും, സുഹൃദ് ബന്ധങ്ങളും, പരിചയങ്ങളും പുതുക്കുന്നതിനും പങ്കുവെക്കുന്നതിനും വേണ്ടി ഒരുക്കിയിരുന്ന ഈ സൗഹൃദ സംഗമം മറക്കാനാവാത്ത അനുഭവമായി മാറി.

യു. ഇസ്മായില്‍ ഖിറാഅത്ത് നടത്തി. ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്റസ് ട്രസ്റ്റ് വൈസ് പ്രസിഡന്റ് ജെ.പി അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.കെ മുഹമ്മദ് ഷാഫി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സൈനുദ്ധീന്‍, ഷംനാസ് കളത്തില്‍, മജീദ്, കെ.പി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഷംസുദ്ദീന്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് വി.വി അബ്ദുല്‍ മജീദ് , വൈ.പ്രസിഡന്റ് ജെ.പി അബൂബക്കര്‍, സെക്രട്ടറി കെ.കെ മുഹമ്മദ് ഷാഫി, ജോ.സെക്രട്ടറി, കെ.പി മുഹമ്മദ് റാഫി, ട്രഷറര്‍. സി മൊയ്തു മൗലവി എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19934/perambra-darunnujum-orphanage-alumni-reunion-and-annual-general-body-meet)