---
title: "വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി"
english_title: "Vadakara Constituency Candidate KK Shailaja Tours"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199377/vadakara-constituency-candidate-kk-shailaja-tours"
published_at: "2024-04-17T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fc09b0c116_sahilaja.png"
keywords: []
---

# വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി

> **Lead Summary:** **കോഴിക്കോട്:** എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു.

## Article Content

**കോഴിക്കോട്:** എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത് അവസാനിച്ചു.

ഉച്ചക്ക് 3 മണിക്ക് തിരുവള്ളൂരില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.ആവേശകമായാണ് ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണം.വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും ജനങ്ങള്‍ തള്ളി കളയുമെന്നും ഇടതു പക്ഷം വലിയ വിജയം നേടുമെന്നും കെ കെ ശൈലജ പറഞ്ഞു. ലോകനാര്‍ കാവ്,വില്ല്യാപ്പള്ളി,തണ്ണീര്‍ പന്തല്‍,വട്ടോളി ദേശീയ ഗ്രന്ഥാലയം,മൊകേരി,നിട്ടൂര്‍,ഊരത്ത്,പെരുവയല്‍,തീക്കുനി എന്നിവിടങ്ങളിലെ പര്യടനം പൂര്‍ത്തിയായി.

അവസാന സ്വീകരണ കേന്ദ്രമായ കല്ലും പുറത്ത് രാത്രി വൈകിയും വലിയ ജനക്കൂട്ടമാണ് പ്രിയ സ്ഥാനാര്‍ത്ഥിയെ കാണാന്‍ വന്നത്. സി പി ഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശന്‍ ,കുറ്റ്യാടി നിയോജകമണ്ഡലം സെക്രട്ടറി ടി പി ഗോപാലന്‍ , കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി എന്നിവരും മറ്റു എല്‍ ഡി എഫ് നേതാക്കളും പര്യടനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199377/vadakara-constituency-candidate-kk-shailaja-tours)