---
title: "നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു"
english_title: "Narendra Modi has cashed in on democratic values, says Thomas MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/199378/narendra-modi-has-cashed-in-on-democratic-values-says-thomas-mla"
published_at: "2024-04-17T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661fc36f90101_MLA.png"
keywords: []
---

# നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

> **Lead Summary:** **പേരാമ്പ്ര:** ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ വിജയത്തിന് വേണ്ടി മരുതേരി ഊടുവഴിയില്‍ നടന്ന യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

## Article Content

**പേരാമ്പ്ര:** ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ വിജയത്തിന് വേണ്ടി മരുതേരി ഊടുവഴിയില്‍ നടന്ന യു ഡി എഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തെരഞ്ഞെടുപ്പിനു മുന്‍പ് പല വാഗ്ദാനങ്ങളും നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത്. എന്നാല്‍ ജനങ്ങളെ എല്ലാം കൊണ്ടും ബുദ്ധിമുട്ടിക്കുന്ന ഭരണമാണ് ഇവര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിനെതിരെയായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വിധിയെഴുതേണ്ടതെന്നും അവര്‍ പറഞ്ഞു.യൂ ഡി എഫ് ചെയര്‍മാന്‍ കെ.പി അബ്ദുള്ള അധ്യക്ഷത വഹിച്ചു.

അന്‍വര്‍ ഷാ നൊച്ചാട്, കെ.വി ശശികുമാര്‍,എം.കെ അബ്ദുള്‍ റസാഖ്, പി.എം പ്രകാശന്‍, ടി.പി നാസര്‍, കുഞ്ഞബ്ദുള്ള വാളൂര്‍, എം.കെ അമ്മത്, പി ഹാരീസ്, പി.മുനീര്‍, റഷീദ് ചെക്യാലത്ത്, എം.കെ ഫൈസല്‍, ടി.പി ഷാജുദ്ദീന്‍, എം.സി അസ്സയിനാര്‍, എ.വി സക്കീന, ശബ്‌നസംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/199378/narendra-modi-has-cashed-in-on-democratic-values-says-thomas-mla)