---
title: "സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കും"
english_title: "The national strike led by the United Trade Unions will succeed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19940/the-national-strike-led-by-the-united-trade-unions-will-succeed"
published_at: "2022-01-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da8f63b8804_WATER MARK.JPG"
keywords: []
---

# സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കും

> **Lead Summary:** **പേരാമ്പ്ര:** ഫിബ്ര. 23, 24 തിയ്യതികളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും കുടുംബ സമ്മേതം രംഗത്തിറങ്ങാന്‍ വി.വി. ബാലന്‍ നഗറില്‍ (പേരാമ്പ്ര റീജ്യനല്‍ ബേങ്ക് ഓഡിറ്റോറിയം) ചേര്‍ന്ന ഓട്ടോ ടാക്‌സി& ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര:** ഫിബ്ര. 23, 24 തിയ്യതികളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളോടും കുടുംബ സമ്മേതം രംഗത്തിറങ്ങാന്‍ വി.വി. ബാലന്‍ നഗറില്‍ (പേരാമ്പ്ര റീജ്യനല്‍ ബേങ്ക് ഓഡിറ്റോറിയം) ചേര്‍ന്ന ഓട്ടോ ടാക്‌സി& ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു പേരാമ്പ്ര മേഖല സമ്മേളനം തീരുമാനിച്ചു.

സമ്മേളനം ഏ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി.എം. ബാബു അദ്ധ്യക്ഷനായി. ടി.കെ. ലോഹിതാക്ഷന്‍, പരാണ്ടി മനോജ് എന്നിവര്‍ സംസാരിച്ചു.

പ്രസിഡണ്ട്: കെ.അഭിലാഷ്, വൈസ് പ്രസിഡണ്ട്മാര്‍: സി.പി.സി. ബാബു, സിബി കുമാര്‍, സെക്രട്ടറി: ഒ.ടി. രാജു, ജോ സെക്രട്ടറി: ഏ.എം.അബ്ദുള്‍ സലാം, ജി.ടി. ലിനീഷ്, ഖജാന്‍ജി സി.എം. ബാബു എന്നിവരെ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19940/the-national-strike-led-by-the-united-trade-unions-will-succeed)