കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍

കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം പേരാമ്പ്രയില്‍
Apr 18, 2024 11:25 AM | By SUBITHA ANIL

പേരാമ്പ്ര: കേരള സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം 20 ന് ശനിയാഴ്ച പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാലത്ത് 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപടികള്‍ ആരംഭിക്കും. 10 ന് പ്രതിനിധി സമ്മേളനം നടക്കും. സംഘടന സംസ്ഥാന പ്രസിഡന്റ്  പി.കെ ലംബോദരന്‍ നായര്‍ (റിട്ട: ഐപിഎസ്) പരിപാടി ഉദ്ഘാടനം ചെയ്യും.

പ്രതിനിധി സമ്മേളനത്തില്‍ ചന്ദ്രന്‍ കരിപ്പാലി അധ്യക്ഷത വഹിക്കും. കെ പുഷ്പ അനുസ്മരണ പ്രഭാഷണം നടത്തും. കോഴിക്കോട് റൂറല്‍ സെക്രട്ടറി വി.കെ നാരായണന്‍ റിപ്പോര്‍ട്ടും കെ.വി സുധാകരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും.

എം.ടി ഭാസ്‌ക്കരന്‍ പ്രമേയം അവതരിപ്പിക്കും. 2024-26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടപ്പും ഇതോടൊപ്പം നടക്കും. തുടർന്ന് പ്രമേയങ്ങളിൽ ചർച്ചയും മറുപടിയുമുണ്ടാകും. കെസി രാജന്‍ സ്വാഗതവും എ.കെ ചന്ദ്രന്‍ നന്ദിയും പറയും.

11.30 ന് കുടുംബ സംഗമം റിട്ട: പൊലീസ് സൂപ്രണ്ട് എന്‍ സുഭാഷ് ബാബു ഉദ്ഘാടനം ചെയ്യും. ചന്ദ്രന്‍ കരിപ്പാലി അധ്യക്ഷത വഹിക്കും. രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.കെ അരവിന്ദാക്ഷന്‍ സ്വാഗതവും രവീന്ദ്രന്‍ ചേണ്‍ലാട് നന്ദിയും പറയും. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറും.

ചന്ദ്രന്‍ കരിച്ചാലില്‍, ശ്രീധരന്‍ അമ്പാടി, കെ. ശ്രീധരന്‍ ശ്രീഭാഗ്യം, കെ.സി. രാജന്‍, സി. രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Kerala State Police Pensioners Welfare Association District Conference at Perambra

Next TV

Related Stories
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

Apr 30, 2024 11:29 AM

സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

സഹില ഇബ്രാഹിമിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍...

Read More >>
നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

Apr 30, 2024 10:49 AM

നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി...

Read More >>